Times Kerala

ആറളത്ത് പനി ബാധിച്ചു മരിച്ച കുട്ടിക്ക് കൊവിഡ് ഇല്ലെന്ന് പരിശോധനാഫലം

 
ആറളത്ത് പനി ബാധിച്ചു മരിച്ച കുട്ടിക്ക് കൊവിഡ് ഇല്ലെന്ന് പരിശോധനാഫലം

കണ്ണൂ‍ർ: കണ്ണൂർ ജില്ലയിലെ ആറളം കീഴ്പ്പള്ളിയിൽ കടുത്ത പനിയെ തുടർന്ന് മരിച്ച പെൺകുട്ടിക്ക് കൊവിഡ് വൈറസ് ബാധ ഇല്ലെന്ന് റിപ്പോർട്ട്. കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതോടെ കുട്ടിയുടെ മൃതദേഹം സംസ്കാരത്തിനായി ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. കൊവിഡ് രോ​ഗലക്ഷണത്തോടെ മരിച്ച കുട്ടിയുടെ സാംപിൾ കൊവിഡ് പരിശോധനയ്ക്ക് അയച്ചിരുന്നു. മൃതദേഹം വിട്ടുകൊടുത്തെങ്കിലും കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാതെ അവശ്യ മുൻകരുതലുകൾ സ്വീകരിച്ച ശേഷം മാത്രം സംസ്കാരം നടത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചു

Related Topics

Share this story