Times Kerala

കിം ജോങ് ഉന്നി​​ന്‍റെ സഹോദരി ദക്ഷിണകൊറിയ സന്ദര്‍ശിക്കാനൊരുങ്ങുന്നു

 

സോൾ: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നി​​​െൻറ സഹോദരി ദക്ഷിണകൊറിയ സന്ദര്‍ശിക്കാനൊരുങ്ങുന്നു. വെള്ളിയാഴ്ച തുടങ്ങുന്ന ശീതകാല ഒളിമ്പിക്‌സി​​െൻറ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനാണ് കിം യോ ജോങ് ദക്ഷിണകൊറിയയിൽ എത്തുക. ത്രിദിന സന്ദർശനത്തിൽ കിം യോ ദക്ഷിണ കൊറിയൻ പ്രസിഡൻറ്​ മൂൺ ജേയുമായി കൂടിക്കാഴ്​ച നടത്തും.

കിം ജോ ഉന്നുമായി ഏറ്റവും അടുപ്പവും സ്വാധീനവുമുള്ള വ്യക്തിയാണ്​ കിം യോ ജോങ്​. 22കാരിയാ ഇളയ സഹോദരിയായ കിം യോ ജോങിന് ഉത്തരകൊറിയന്‍ പോളിറ്റ് ബ്യൂറോ കഴിഞ്ഞ വര്‍ഷം കൂടുതല്‍ അധികാരം നല്‍കിയിരുന്നു. കി​ം യോ ജോങിനെ കൂടാതെ ഉത്തര കൊറിയയിൽ നിന്നും 22 അംഗങ്ങളുൾപ്പെടുന്ന പ്രതിനിധി സംഘവും ശൈത്യകാല ഒളിമ്പിക്​സിൽ പ​​െങ്കടുക്കും. ഉത്തരകൊറിയന്‍ സെറിമോണിയല്‍ തലവന്‍ കിം യോങ് നാമാണ്​ ഒൗദ്യോഗിക പ്രതിനിധി സംഘത്തെ നയിക്കുക. ശീതകാല ഒളിമ്പിക്‌സി​​െൻറ ഉദ്ഘാടനചടങ്ങില്‍ ഇരു കൊറിയന്‍ ടീമുകള്‍ ഒറ്റ കൊടിക്ക് കീഴില്‍ അണി നിരക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

Related Topics

Share this story