Nature

ജയ്ശ്രീറാം എന്ന്‍ വിളിക്കണമെന്നാവശ്യപ്പെട്ട് 45കാരന് മര്‍ദ്ദനം; പതിനെട്ടുകാരന്‍ അറസ്റ്റില്‍

ജയ്പൂർ: ജയ്ശ്രീറാം എന്ന്‍ വിളിക്കണമെന്നാവശ്യപ്പെട്ട് 45കാരനെ പതിനെട്ടുകാരന്‍ മർദിച്ചു. സംഭവത്തിന്‍റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യ്തു. രാജസ്ഥാനിലെ സിറോഹി ജില്ലയിലാണ് സംഭവം. മുഹമ്മദ് സാലിം എന്നയാൾക്കാണ് മർദനമേറ്റത്. വിനയ് മീന എന്നു പതിനെട്ടുകാരനാണ് കൃത്യം നടത്തിയത്. വിഡിയോ റെക്കോർഡ് ചെയ്തതും പ്രചരിപ്പിച്ചതും ഇയാൾ തന്നെയാണ്.മൂന്ന് മിനുട്ട് നീണ്ടു നിൽക്കുന്ന വിഡിയോയിൽ ജയ്ശ്രീറാം എന്നു വിളിക്കണമെന്നാവശ്യപ്പെട്ട് തവണയാണ് പ്രതി മുഹമ്മദ് സാലിമിനെ മുഖത്തടിച്ചത്. എന്നാൽ ദൈവം സർവശക്തനാണ് എന്നായിരുന്നു സാലിമിൻെറ മറുപടി.

സംഭവത്തിൽ പ്രതിഷേധവുമായി മുസ്ലീം സമുദായംഗങ്ങൾ രംഗത്തെത്തി. അബു റോഡ് സിറ്റി പോലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകുകയും ചെയ്തു. പ്രതിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. മതവികാരം വ്രണപ്പെടുത്തിയന്നടക്കം കുറ്റം ചുമത്തി പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.