Times Kerala

കേരളത്തിൽ ശ്രീ രാമ പ്രതിഷ്ഠയുള്ള പ്രധാന ക്ഷേത്രങ്ങൾ…!

 
കേരളത്തിൽ ശ്രീ രാമ പ്രതിഷ്ഠയുള്ള പ്രധാന ക്ഷേത്രങ്ങൾ…!

1. തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം തൃശ്ശൂർ

കേരളത്തിൽ ശ്രീ രാമ പ്രതിഷ്ഠയുള്ള പ്രധാന ക്ഷേത്രങ്ങൾ…!

കേരളത്തിലെ പ്രസിദ്ധവും പുരാതനവുമായ ശ്രീരാമക്ഷേത്രമാണ് തൃപ്രയാർ ക്ഷേത്രം. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ “മര്യാദാ പുരുഷോത്തമൻ” ശ്രീരാമനെ ഖര-ദൂഷണ-ത്രിശ്ശിരസ്സുക്കളെയും അവരുടെ സൈന്യത്തെയും വധിച്ചശേഷമുള്ള അത്യുഗ്രഭാവത്തിൽ ചതുർബാഹു വിഷ്ണുരൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഐശ്വര്യദേവതയായ ലക്ഷ്മീദേവിയേയും സർവംസഹയായ ഭൂമീദേവിയെയും ഭഗവാന്റെ ഇരുവശത്തുമായി പ്രതിഷ്ഠിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായി നാട്ടിക ഗ്രാമപഞ്ചായത്തിൽ തൃപ്രയാർ എന്ന സ്ഥലത്ത് കരുവന്നൂർ പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ (ഇന്ന് ഈ നദി കനോലി കനാലിന്റെ ഭാഗമാണ്) കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ, എറണാകുളം ജില്ലകളിലെ പ്രസിദ്ധമായ നാലമ്പലങ്ങളിലെ ആദ്യക്ഷേത്രമാണിത്. ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്നസ്വാമിക്ഷേത്രം എന്നിവയാണ് മറ്റ് ക്ഷേത്രങ്ങൾ. കർക്കിടക മാസത്തിലെ പ്രസിദ്ധമായ “നാലമ്പല ദർശനവും” ഈ ക്ഷേത്രങ്ങളിൽ ആണ് നടക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീരാമക്ഷേത്രമാണിത്. തിരുവില്വാമല, കടവല്ലൂർ, തിരുവങ്ങാട് എന്നിവയാണ് മറ്റ് പ്രധാന ശ്രീരാമക്ഷേത്രങ്ങൾ. ശ്രീകൃഷ്ണഭഗവാൻ ദ്വാരകയിൽ പൂജിച്ചതാണ് ഈ ക്ഷേത്രത്തിലെ വിഗ്രഹം എന്ന് വിശ്വസിച്ചുവരുന്നു. ഗണപതി, ദക്ഷിണാമൂർത്തി (പരമശിവൻ), ധർമ്മശാസ്താവ്, ശ്രീകൃഷ്ണൻ (ഗോശാലകൃഷ്ണൻ), ഹനുമാൻ, ചാത്തൻ എന്നിവരാണ് ഇവിടത്തെ ഉപദേവതകൾ. വൃശ്ചികമാസത്തിലെ കറുത്ത ഏകാദശി ദിവസം ഇവിടെ നടക്കുന്ന തൃപ്രയാർ ഏകാദശി മഹോത്സവം വളരെ വിശേഷമാണ്. മീനമാസത്തിലെ ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിയ്ക്കുന്നത് ‘തൃപ്രയാർ തേവർ’, ‘തൃപ്രയാറപ്പൻ’ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവിടത്തെ ശ്രീരാമസ്വാമി തന്നെയാണ്. ശ്രീദേവി ഭൂദേവീ സമേതനായ തൃപ്രയാറപ്പനെ ദർശിച്ചാൽ ദുരിതങ്ങളും ദാരിദ്ര്യവും അകലുമെന്നാണ് വിശ്വാസം. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.

2. രാമപുരം ശ്രീരാമക്ഷേത്രം കോട്ടയം

കേരളത്തിൽ ശ്രീ രാമ പ്രതിഷ്ഠയുള്ള പ്രധാന ക്ഷേത്രങ്ങൾ…!

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ രാമപുരം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് രാമപുരം ശ്രീരാമസ്വാമിക്ഷേത്രം. രാമപുരം ഗ്രാമത്തിന് ആ പേര് വരാൻ തന്നെ കാരണമായത് ഈ ക്ഷേത്രം നിലനിൽക്കുന്നതാണ്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുർബാഹു മഹാവിഷ്ണുവായി കുടികൊള്ളുന്ന വിഷ്ണുവിന്റെ സപ്തമാവതാരമായ ശ്രീരാമസ്വാമിയാണ്. കൂടാതെ ഉപദേവതകളായി ശിവൻ, പാർവ്വതി, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, സീതാദേവി, ഹനുമാൻ, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷി എന്നിവരും കുടികൊള്ളുന്നുണ്ട്.

തൃശ്ശൂർ, എറണാകുളം ജില്ലകളിലെ നാലമ്പലങ്ങൾ കഴിഞ്ഞാൽ ഏറ്റവും പ്രസിദ്ധമായ നാലമ്പലങ്ങളുള്ളത് കോട്ടയം ജില്ലയിലെ രാമപുരം പഞ്ചായത്തിലാണ്. അവയിൽ ആദ്യത്തെ ക്ഷേത്രമാണിത്. എന്നാൽ, ആദ്യത്തെ നാലമ്പലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ക്ഷേത്രങ്ങളെല്ലാം നാല് കിലോമീറ്റർ ചുറ്റളവിലാണുള്ളത്. രാമപുരത്തുനിന്ന് മൂന്ന് കിലോമീറ്റർ വടക്കുമാറി അമനകരയിൽ ഭരതനും, അത്രയും ദൂരം പടിഞ്ഞാറുമാറി കൂടപ്പുലത്ത് ലക്ഷ്മണനും, അത്രയും ദൂരം വടക്കുകിഴക്കുമാറി മേതിരിയിൽ ശത്രുഘ്നനും കുടികൊള്ളുന്നു. രാമായണമാസമായ കർക്കടകത്തിൽ ആയിരങ്ങൾ ഈ ക്ഷേത്രങ്ങൾ ദർശിച്ച് നിർവൃതി നേടാറുണ്ട്. ആദ്യത്തെ നാലമ്പലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏതാനും മിനിറ്റുകൾക്കുള്ളിൽ ദർശനം കഴിച്ചുപോരാം എന്നൊരു സൗകര്യവുമുണ്ട്. ഇത് ഒരു ഊരാഴ്മക്ഷേത്രമാണ്.

3. രാമപുരം ശ്രീരാമസ്വാമിക്ഷേത്രം മലപ്പുറം 

കേരളത്തിൽ ശ്രീ രാമ പ്രതിഷ്ഠയുള്ള പ്രധാന ക്ഷേത്രങ്ങൾ…!

മലപ്പുറം ജില്ലയിലെ അപൂർവ്വം ശ്രീരാമക്ഷേത്രങ്ങളിൽ ഒന്നാണ് രാമപുരം ശ്രീരാ‍മക്ഷേത്രം. ഒരു ഉത്തരേന്ത്യൻ ബ്രാഹ്മണൻ തന്റെ ഇഷ്ടദേവതയായ ശ്രീരാമസ്വാമിയുടെ വിഗ്രഹവുമായി ഒരിക്കൽ തീർത്ഥയാത്രയ്ക്കിടെ ഇവിടെയെത്തി. അദ്ദേഹം നേപ്പാളിൽ നിന്നു കൊണ്ടുവന്നതായിരുന്നു ഈ വിഗ്രഹം. ഒരു നമ്പൂതിരി ഇല്ലത്തെത്തിയ അദ്ദേഹം അവിടത്തെ പുരുഷന്മാരെല്ലാം ക്ഷേത്രത്തിൽ വാരത്തിനു (ബ്രാഹ്മണർക്കുള്ള ഊണ്) പോയിരിക്കുകയാണെന്ന് അറിഞ്ഞു. അദ്ദേഹം ആ ഇല്ലത്തെ അന്തർജനങ്ങളോട് വിഗ്രഹത്തിനു നൈവേദ്യം (ഭക്ഷണം) ഒന്നും കൊടുക്കരുത് എന്നുപറഞ്ഞ് വിഗ്രഹം അവിടെ ഏൽപ്പിച്ച് അമ്പലത്തിലേക്കു പോയി.

പക്ഷേ ചെറുപ്പക്കാരും കുസൃതികളുമായ അന്തർജനങ്ങൾ പാൽപ്പായസം ഉണ്ടാക്കി വിഗ്രഹത്തിനു സമർപ്പിച്ചു. നമ്പൂതിരി തിരിച്ചുവന്നപ്പോൾ വിഗ്രഹം തറയിൽ ഉറച്ചുപോയിരിക്കുന്നതായി കണ്ടു. തന്റെ ഇഷ്ടദേവതയെ കൂടെ കൊണ്ടുപോവാൻ കഴിയാതെ മനം നൊന്ത് യാത്രചെയ്ത അദ്ദേഹം യാത്രമദ്ധ്യേ ഒരു കല്ലുപാലത്തിൽ നിന്ന് താഴേയ്ക്കുവീണ് മരിച്ചു.

ഈ സ്ഥലത്ത് ആളുകൾ ഒരു ശ്രീരാമക്ഷേത്രം പറഞ്ഞു. ഒരു ഇഞ്ചക്കാട് ആയിരുന്നു ഇവിടെ. ക്ഷേത്രത്തിന്റെ കോണിൽ മരിച്ചുപോയ ബ്രാഹ്മണന്റെ ഓർമ്മയ്ക്കായി ഒരു കണ്ണാടിയും സ്ഥാപിച്ചു. ബ്രാഹ്മണൻ അപകടത്തിൽ മരിച്ചതായതുകൊണ്ട് ബ്രഹ്മരക്ഷസ്സ് എന്ന് ബ്രാഹ്മണന്റെ വിഗ്രഹം അറിയപ്പെടുന്നു.

ഈ ശ്രീരാമക്ഷേത്രം വളരെ പ്രശസ്തമായപ്പോൾ അരികിൽ ഒന്നു രണ്ട് കിലോമീറ്റർ ചുറ്റളവിൽ രാമപുരത്ത് ശ്രീരാമന്റെ സഹോദരരായ ഭരതനും(കരിഞ്ചാപ്പാടി ഭരതക്ഷേത്രം) ശത്രുഘ്നനനും (നാറാണത്ത) ലക്ഷ്മണനും(അയോദ്ധ്യ ലക്ഷ്മണക്ഷേത്രം) സീതാദേവിക്കും ക്ഷേത്രങ്ങൾ സ്ഥാപിക്കപ്പെട്ടു. ഈ ക്ഷേത്രങ്ങൾ എല്ലാം ഇന്നും നിലവിലുണ്ട്. അതുപോലെ തന്നെ രാമപുരത്തെ ഹിന്ദു ഭവനങ്ങളിൽ ഒരു ആൺതരിയുടെ എങ്കിലും പേര് രാമൻ എന്ന് ഇടാറുണ്ട്. വള്ളുവക്കോനാതിരി 12 നമ്പൂതിരി കുടുംബങ്ങളോട് രാമപുരത്തുവന്ന് താമസിക്കുവാൻ ആവശ്യപ്പെട്ട് അവർക്കായി നിലം കൊടുത്തു.

ഈ ക്ഷേത്രത്തിലെ നടത്തിപ്പുകാർ വടക്കേടത്ത് ഭട്ടതിരിയും തെക്കേടത്ത് ഭട്ടതിരിയുമാണ്. ഭരണാവകാശം ഓരോ ആറു മാസത്തിലും ഇവർ തമ്മിൽ കൈമാറുന്നു.ഉപദേവതമാരായി ഗണപതിയും ശാസ്താവും ഈ ക്ഷേത്രത്തിൽ ഉണ്ട്. വിവാഹിതനായി രണ്ട് പത്നികളുള്ള രൂപത്തിലാണ് ഇവിടെ ശാസ്താവ് കുടികൊള്ളുന്നത്. ശ്രീരാമന്റെ നിത്യദാസനായ ഹനുമാനും ഇവിടെ കുടികൊള്ളുന്നു.

4. മാമലശ്ശേരി ശ്രീരാമക്ഷേത്രം എറണാകുളം

കേരളത്തിൽ ശ്രീ രാമ പ്രതിഷ്ഠയുള്ള പ്രധാന ക്ഷേത്രങ്ങൾ…!

പിറവം പട്ടണത്തിനും രാമമംഗലത്തിനും മധ്യേയാണ് മാമലശ്ശേരി ശ്രീരാമക്ഷേത്രം. ഇവിടുത്തെ വട്ടശ്രീകോവിലില്‍ ചതുര്‍ബാഹുവായ ശ്രീരാമചന്ദ്രന്‍ കിഴക്കുദര്‍ശനമായാണ് പ്രതിഷ്ഠിതമായിരിക്കുന്നത്. മാരീചനെ വധിച്ചെത്തിയ ശ്രീരാമന്‍ സീതാപഹരണത്തെക്കുറിച്ചറിഞ്ഞ് വിരഹിയായി കഴിയുന്ന ഭാവമാണത്രെ ഇവിടുത്തെ പ്രതിഷ്ഠയ്ക്ക്. രാമബാണമേറ്റ മാരീചനെന്ന മാന്‍ മലര്‍ന്നുവീണ പ്രദേശം മാന്മലചേരിയായും പിന്നീട് മാമലശ്ശേരിയായും അറിയപ്പെട്ടുവെന്നാണ് ഐതീഹ്യം.

Related Topics

Share this story