Times Kerala

അമിത വില: വടകര താലൂക്ക് പരിധിയില്‍ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പരിശോധന നടത്തി

 
അമിത വില: വടകര താലൂക്ക്  പരിധിയില്‍ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ്  പരിശോധന നടത്തി

കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതവില എന്നിവ കണ്ടെത്തുന്നതിനായി ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം വടകര താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് വടകര, മൊകേരി, കുറ്റിയാടി, വില്ല്യാപ്പള്ളി ഭാഗങ്ങളില്‍ പരിശോധന നടത്തി. കുറ്റിയാടിയില്‍ നടന്ന പരിശോധനയില്‍ കോഴി ഇറച്ചി വില്പന നടത്തുന്നവര്‍ സംഘടിതമായി അമിത വില ഈടാക്കുന്നതായി കണ്ടെത്തി. താലൂക്കിലെ മറ്റു പ്രദേശങ്ങളിലെ നിരക്കായ 120 രൂപയായി ഇവിടെ വില കുറപ്പിച്ചു.

വടകര ടൗണില്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് വ്യാപാരികള്‍ അമിത വില ഈടാക്കുന്നില്ലെന്ന് പരിശോധനയില്‍ മനസ്സിലായി. ഇവിടെ കോഴി ഇറച്ചി വില 100 രൂപയായി കുറഞ്ഞതായും കണ്ടെത്തി. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പുറമെ അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ സീമ.പി, ജീവനക്കാരായ സജീഷ്‌കെ.ടി, നിജിന്‍ ടി.വി, ശ്രീധരന്‍ കെ.കെ., ശ്രീജിത്ത് കെ.പി എന്നിവരും പങ്കെടുത്തു.

Related Topics

Share this story