Nature

കോവിഡ്-19: വിവരങ്ങൾ അറിയാൻ ജനങ്ങൾക്ക് സംസ്ഥാനങ്ങൾ സംവിധാനമൊരുക്കണമെന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി

news

ന്യൂ​ഡ​ൽ​ഹി: ജനങ്ങൾക്ക് കോ​വി​ഡ് രോഗത്തെ കുറിച്ചുള്ള വ​സ്തു​നി​ഷ്ട​മാ​യ വി​വ​ര​ങ്ങ​ൾ ലഭ്യമാകാൻ സം​സ്ഥാ​ന​ങ്ങ​ൾ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ജ​യ് ഭ​ല്ല​ ആവശ്യപ്പെട്ടു. രാജ്യത്തെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും അ​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ നടത്തണമെന്നും അ​ദ്ദേ​ഹം ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കൂടാതെ,കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും ഈ ​നി​ർ​ദേ​ശം ബാ​ധ​ക​മാണെന്നും കൂട്ടിച്ചേർത്തു.

രാജ്യത്തെ കോ​വി​ഡ് രോഗ ബാ​ധി​ത​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ചും മ​റ്റ് വി​വ​ര​ങ്ങ​ളും വ​സ്തു​താ വി​രു​ദ്ധ​മാ​യി പ്ര​ച​രി​ക്കു​ന്നതിനെ തുടർന്നാണ് കേ​ന്ദ്രം ഈ ​നി​ർ​ദേ​ശം ആവിഷ്കരിച്ചത്.

അതേസമയം,കോ​വി​ഡ് രോഗത്തെ കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ അ​റി​യി​ക്കു​ന്ന​തി​ന് കേ​ന്ദ്ര വാ​ർ​ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യം ഔദ്യോഗിക ട്വി​റ്റ​ർ അ​ക്കൗ​ണ്ടും തു​ട​ങ്ങി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.