Times Kerala

മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ട പോലിസുകാരനു സസ്‌പെന്‍ഷന്‍

 
മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ട പോലിസുകാരനു സസ്‌പെന്‍ഷന്‍

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്‌ബുക്കിൽ അപകീര്‍ത്തികരമായ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. പാലക്കാട് ഹേമാംബിക നഗര്‍ പോലിസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ തച്ചങ്കാട് സ്വദേശി രവിദാസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. സംസ്ഥാനത്ത് കൊറോണ വീണ്ടും വ്യാപിച്ചത് പിണറായി സര്‍ക്കാരിന്റെ വീഴ്ചയാണെന്നായിരുന്നു രവിദാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Related Topics

Share this story