Times Kerala

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കോവിഡ് 19:  കാസര്‍കോട് ലക്ഷണങ്ങളില്ലാതെ വൈറസ് ബാധ സ്ഥിരീകരിച്ചത് 7പേര്‍ക്ക്; അതീവ ഗൗരവകരമെന്ന് ആരോഗ്യവകുപ്പ്

 
രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കോവിഡ് 19:  കാസര്‍കോട് ലക്ഷണങ്ങളില്ലാതെ വൈറസ് ബാധ സ്ഥിരീകരിച്ചത് 7പേര്‍ക്ക്; അതീവ ഗൗരവകരമെന്ന് ആരോഗ്യവകുപ്പ്

കാസര്‍കോട് :സംസ്ഥാനത്ത് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയിലെ ഏഴുപേര്‍ക്കാണ് രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാതെ രോഗം സ്ഥിരീകരിച്ചത്. ദുബായില്‍ നിന്നും എത്തിയവരാണ് ഏഴു പേരും.വിദേശത്തുനിന്നും എത്തിയതിനെ തുടര്‍ന്ന് ഇവരിൽ  പരിശോധന നടത്തുകയായിരുന്നു.

അതേസമയം, ഈ പുതിയ സാഹചര്യത്തെ ഗൗരവത്തോടെ കാണുന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഗള്‍ഫില്‍ നിന്നും എത്തിയ എല്ലാവരുടെയും സാമ്പിൾ പരിശോധിക്കുക പ്രായോഗികമല്ല.റാപ്പിഡ് ടെസ്റ്റ് ആരംഭിച്ചാല്‍ ഇത്തരത്തിലെത്തുന്ന എല്ലാവരെയും പരിശോധിക്കാനാകുമെന്നും ആരോഗ്യവകുപ്പ് കണക്കുകൂട്ടുന്നു. നേരത്തെ പത്തനംതിട്ട ജില്ലയിലും രോഗ ലക്ഷണങ്ങൾ ഇല്ലാതെ ഒരാളിൽ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

Related Topics

Share this story