Times Kerala

കൊറോണ ബാധിതനെന്ന പേരിൽ വ്യാജ വീഡിയോ; മനോവിഷമം താങ്ങാനാകാതെ യുവാവ് ആത്മഹത്യ ചെയ്തു 

 
കൊറോണ ബാധിതനെന്ന പേരിൽ വ്യാജ വീഡിയോ; മനോവിഷമം താങ്ങാനാകാതെ യുവാവ് ആത്മഹത്യ ചെയ്തു 

ചെന്നൈ: കൊറോണ ബാധിതനെന്ന പേരിൽ വ്യാജ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിലെതോടെ മനോവിഷമം താങ്ങാനാകാതെ തമിഴ്നാട്ടിൽ യുവാവ് ആത്മഹത്യ ചെയ്തു. മധുര സ്വദേശിയായ എസ് കുമാറാണ് വ്യാജപ്രചാരണങ്ങളിൽ മനംനൊന്ത് വീട്ടുവളപ്പിൽ ജീവനൊടുക്കിയത്. സംഭവത്തിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാവിൻ്റെ സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അയൽവാസികളായ നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ കുമാർ ഒന്നര ആഴ്ചയായി നിരീക്ഷണത്തിലായിരുന്നു.ഇതിനിടെ  ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും എത്തി കുമാറിനെ പരിശോധനയ്ക്കായി കൊണ്ടു പോകുന്ന വീഡിയോ അയൽവാസികളായ സുഹൃത്തുക്കൾ മൊബൈലിൽ ചിത്രീകരിച്ചു.

ഈ വിഡിയോ ഉപയോഗിച്ച് കുമാർ കൊവിഡ് ബാധിതനെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. എല്ലാവരും കുമാറിനെ അകറ്റി നിർത്തണം എന്നുവരെ ഇവർ  പ്രചരണം ഉണ്ടായി. ഇതിനിടെ കൊവിഡ് നെഗറ്റീവ് എന്ന കുമാറിൻ്റെ പരിശോധനാ ഫലം വന്നു. കൊവിഡ് ഇല്ലെന്ന് വ്യക്തമായെങ്കിലും കൊവിഡ് ബാധിതനെന്ന പേരിൽ കുമാറിനെതിരെ വ്യാജ സന്ദേശങ്ങൾ പരന്നു.

Related Topics

Share this story