Nature

ഇ​ല്ലി​ക്ക​ല്‍ -തി​രു​വാ​ര്‍​പ്പ് റോ​ഡും ഒ​റ്റ നി​ല വീ​ടും ആ​റ്റി​ലേ​ക്കു ഇ​ടി​ഞ്ഞു​താ​ണു

news

കോ​ട്ട​യം : ഇ​ല്ലി​ക്ക​ല്‍ -തി​രു​വാ​ര്‍​പ്പ് റോ​ഡും ഒ​റ്റ നി​ല വീ​ടും ആ​റ്റി​ലേ​ക്കു ഇ​ടി​ഞ്ഞു​താ​ണു . ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ സ്ഥ​ല​ത്തി​ന്‍റ ബ​ല​ക്ഷ​യം കണക്കിലെടുത്ത് വൈ​കു​ന്നേ​ര​ത്തോ​ടെ മാ​റ്റി​ത്താ​മ​സി​പ്പി​ച്ചി​രു​ന്ന​തി​നാ​ല്‍ വ​ന്‍​ദു​ര​ന്തം ഒ​ഴി​വാ​യി . ഇതേതുടർന്ന് പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി, റോ​ഡ് ഗ​താ​ഗ​സം തടസ്സപ്പെട്ടു .ഇ​തോ​ടെ ഇ​ല്ലി​ക്ക​ല്‍ പ്ര​ദേ​ശം ഭാ​ഗ​ക​മാ​യി ഒ​റ്റ​പ്പെ​ട്ടു.

ബു​ധ​നാ​ഴ്ച രാ​ത്രി 8. 30 നാ​ണ് സം​ഭ​വം . ന​വീ​ക​ര​ണം ന​ട​ന്നു​കൊ​ണ്ടി​രു​ന്ന റോ​ഡി​ന്‍റെ പ​കു​തി ഭാ​ഗ​വും സ​മീ​പ​ത്തെ വീ​ടും വൈ​ദ്യു​തി പോ​സ്റ്റും മീ​ന​ച്ചി​ലാ​റ്റി​ലേ​ക്കു ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു . ഇ​ല്ലി​ക്ക​ല്‍ ക​വ​ല ക​ഴി​ഞ്ഞു​ള്ള 50 മീ​റ്റ​ര്‍ ഭാ​ഗം ക​ഴി​ഞ്ഞ ദി​വ​സം ഇ​ടി​ഞ്ഞു തു​ട​ങ്ങി​യി​രു​ന്നു.

തു​ട​ര്‍​ന്നു ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത​ പാലിച്ചതിനാലാണ്  വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യ​ത് . 4.25 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു ന​വീ​ക​രി​ക്കു​ന്ന റോ​ഡാ​ണ് ഇ​പ്പോ​ള്‍ ഇ​ടി​ഞ്ഞു താ​ണി​രി​ക്കു​ന്ന​ത് . മീ​ന​ച്ചി​ലാ​റി​നോ​ട് ചേ​ര്‍​ന്നു​ള്ള റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ബ​ല​പ്പെ​ടു​ത്താ​തെ​യാ​ണ് മ​ണ്ണി​ട്ടു​യ​ര്‍​ത്തി മെ​റ്റ​ല്‍ മി​ശ്രി​ത​മി​ട്ടു റോഡ് ന​വീ​ക​രി​ച്ച​ത്. മ​ണ്ണി​ട്ടു​യ​ര്‍​ത്തി​യ​പ്പോ​ള്‍ നി​ല​വി​ലെ റോ​ഡി​ന്‍റെ ഭാ​രം കൂ​ടി സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ അ​ടി​യി​ലൂ​ടെ മ​ണ്ണ് ആ​റ്റി​ലേ​ക്ക് ഇ​ടി​ഞ്ഞ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു പ്ര​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.