Times Kerala

കോറോണയെ ചെറുക്കാന്‍ ഇന്ത്യയ്‌ക്കൊപ്പം ‘ടിക്-ടോക്’; നല്‍കിയത് 100 കോടി വിലമതിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍

 
കോറോണയെ ചെറുക്കാന്‍ ഇന്ത്യയ്‌ക്കൊപ്പം ‘ടിക്-ടോക്’; നല്‍കിയത് 100 കോടി വിലമതിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍

ലോകത്തെ ആകെ വരിഞ്ഞു മുറുക്കുന്ന കൊറോണ വൈറസ് ഇന്ത്യയിലും ചുവടുറപ്പിക്കുകയാണ്. ഈ അവസരത്തിൽ വൈറസ് ബാധയെ പ്രതിരോധിക്കാൻ രാജ്യം ഒറ്റക്കെട്ടായി പോരാടുകയാണ്. നിരവധി പ്രമുഖ സ്ഥാപനങ്ങളും വ്യക്തികളുമൊക്കെ കൊറോണ പ്രതിരോധനത്തിനായി വൻ തുകകൾ സംഭാവനയായി നൽകിയിരുന്നു.അക്കൂട്ടത്തിൽ ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് ഷോര്‍ട്ട് വിഡിയോ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ടിക്-ടോക് 100 കോടി വിലമതിക്കുന്ന സഹായങ്ങള്‍ നല്‍കിയിരിക്കുകയാണ് ഇപ്പോൾ . കോവിഡ് ചികിത്സാ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉപയോഗപ്പെടുന്ന നാല് ലക്ഷം മെഡിക്കല്‍ പ്രൊട്ടക്റ്റീവുകള്‍ രണ്ട് ലക്ഷം മാസ്‌കുകള്‍ എന്നിവ ഉള്‍പ്പെടുന്ന സംരക്ഷണ വസ്തുക്കളാണ് ടിക്-ടോക് നല്‍കിയത്.

രാജ്യത്തിന്റെ സുരക്ഷയ്ക്കായി സ്വന്തം ജീവന്‍ പണയംവച്ചു  അഹോരാത്രം പരിശ്രമിക്കുന്ന മെഡിക്കല്‍ രംഗത്തെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും സഹായികളുള്‍പ്പെടെയുള്ളവരുടെ സുരക്ഷാര്‍ത്ഥമാണ് ഇപ്പോള്‍ തങ്ങളുടെ സഹായമെന്നും ടിക് ടോക് വക്താവ് അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ സഹായങ്ങളെത്തിക്കുമെന്നും ടിക് ടോക് വക്താവ് അറിയിച്ചിട്ടുണ്ട്.

യൂണിയന്‍ മിനിസ്ട്രി ഓഫ് ടെക്‌സ്റ്റൈല്‍സിന്റെ സഹായത്തോടെ ഈ മെഡിക്കല്‍ ഗിയറുകളെല്ലാം സുരകക്ഷിതമാണെന്ന് ബോധ്യപ്പെട്ടതിനുശേഷമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു ഇവ കൈമാറിയിട്ടുള്ളതെന്ന് കമ്പനി അറിയിച്ചു. ഖര്‍ ബൈഠോ ഇന്ത്യ #GharBaithoIndia എന്ന ക്യാമ്പെയ്‌നും ടിക്ടോക് ഊര്‍ജിതമാക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഈ ക്യാമ്പെയ്‌നിലൂടെ ജനങ്ങളെ വീട്ടില്‍ ഇരിക്കാന്‍ പ്രേരിപ്പിക്കാനും വീട്ടിലെ സമയങ്ങള്‍ ആനന്ദപ്രദമാക്കാന്‍ കഴിയുന്നതായും ഈ സാമൂഹിക സംരംഭം പറയുന്നു.

Related Topics

Share this story