Times Kerala

ലോകത്ത് കോവിഡ് മരണം 47,000 കടന്നു; രോഗബാധിതരുടെ എണ്ണം പത്തു ലക്ഷത്തിലേക്ക്

 

ലോകത്തെ മുൾമുനയിൽ നിർത്തി മരണതാണ്ഡവം തുടരുകയാണ് കൊറോണ (കോവിഡ് 19 ) വൈറസ്. ആഗോളതലത്തിൽ മരണം നാല്‍പ്പത്തി ഏഴായിരം കടന്നതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം . അമേരിക്കയില്‍ ഇന്നലെ മാത്രം ആയിരത്തിലേറെ പേരാണ് മരിച്ചത്. സ്പെയിനിലും ഇറ്റലിയിലും മരണനിരക്ക് ഭീതിതമായ തോതില്‍ ഉയരുകയാണ്. ലോകത്ത് 9,35,581 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 47,222 പേര്‍ രോഗം ബാധിച്ചു മരിച്ചു.

Related Topics

Share this story