Times Kerala

തിരുവനന്തപുരത്ത്‌ കൊ​റോ​ണ ചികിത്സ കഴിഞ്ഞെത്തിയ ഗൃ​ഹ​നാ​ഥ​നെ ഭാ​ര്യ വീ​ട്ടി​ല്‍ ക​യ​റ്റി​യി​ല്ല

 
തിരുവനന്തപുരത്ത്‌ കൊ​റോ​ണ ചികിത്സ കഴിഞ്ഞെത്തിയ ഗൃ​ഹ​നാ​ഥ​നെ ഭാ​ര്യ വീ​ട്ടി​ല്‍ ക​യ​റ്റി​യി​ല്ല

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 രോ​ഗം ഭേദമായി മ​ട​ങ്ങി​യെ​ത്തി​യ ഗൃ​ഹ​നാ​ഥ​നെ ഭാ​ര്യ വീ​ട്ടി​ല്‍ ക​യ​റ്റി​യി​ല്ലെന്ന് റിപ്പോർട്ട്. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യ ആളെയാ​ണ് ഭാ​ര്യ വീ​ട്ടി​ല്‍​നി​ന്നും ഇ​റ​ക്കി​വി​ട്ട​ത്. കോ​വി​ഡ് പ​ട​രു​മെ​ന്ന ഭ​യ​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു സം​ഭ​വം.ഒടുവിൽ ജി​ല്ല ഭ​ര​ണ​കൂ​ടം ഇടപെട്ട് ഇ​യാ​ള്‍​ക്ക് അ​ഭ​യം ഒ​രു​ക്കി നൽകുകയായിരുന്നു.മു​ഖ്യ​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. അ​ജ്ഞ​ത​യും തെ​റ്റി​ദ്ധാ​ര​ണ​യും മൂ​ല​മാ​ണ് ഇ​ത്ത​രം അ​നു​ഭ​വം ഉ​ണ്ടാ​കു​ന്ന​ത്. ഇ​ത്ത​ര​ക്കാ​ര്‍​ക്ക് ബോ​ധ​വ​ത്ക​ര​ണ​വും കൗ​ണ്‍​സ​ലിം​ഗും ന​ല്‍​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Related Topics

Share this story