Times Kerala

കോവിഡ്ല്‍: മിൽമയ്ക്ക് ആശ്വസമാകുന്ന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍

 
കോവിഡ്ല്‍:  മിൽമയ്ക്ക് ആശ്വസമാകുന്ന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സംഭരിക്കുന്ന പാല്‍ വിതരണം ചെയ്യാനാകാതെ പ്രതിസന്ധിയിലായിരുന്ന മില്‍മയ്ക്ക് ആശ്വസമേകുന്ന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. കേരളത്തില്‍ ക്ഷീര കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന പാലില്‍ പ്രതിദിനം 50000 ലിറ്റര്‍ തമിഴ്നാട്ടിലെത്തിച്ച് പാല്‍പ്പൊടിയാക്കുമെന്നും ഇതിന് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.കോവിഡ് അവലോകനയോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയത്.

നാളെ മുതല്‍ മില്‍മ പാല്‍സംഭരണം വര്‍ധിപ്പിക്കും. ജനങ്ങളും പാല്‍ കൂടുതലായി വാങ്ങാന്‍ ശ്രമിക്കണം. അത് ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമാകും. മില്‍മ ഉത്പാദിപ്പിക്കുന്ന പാലും മറ്റ് പാല്‍ ഉത്പന്നങ്ങളും കണ്‍സ്യൂമര്‍ഫെഡ് വഴി വിതരണം ചെയ്യാന്‍ തീരുമാനമായിട്ടുണ്ട്. ബാക്കി വരുന്ന പാല്‍ അങ്കനവാടികള്‍ വഴി വിതരണം ചെയ്യാനും അതിഥി തൊഴിലാളികള്‍ക്ക് അവരുടെ ക്യാമ്പുകളില്‍ എത്തിച്ച് വിതരണം ചെയ്യാനുമുള്ള നടപടി സ്വീകരിക്കും. അത്തരത്തില്‍ ക്ഷീര കര്‍ഷകരെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Related Topics

Share this story