Times Kerala

ഒരു കോടി ദിര്‍ഹത്തിന്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി മാത്രം

 
ഒരു കോടി ദിര്‍ഹത്തിന്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി മാത്രം

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ മേയ് മൂന്നിന് നടക്കുന്ന അടുത്ത നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. നറുക്കെടുപ്പില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹനാവുന്ന ഭാഗ്യവാന് ഒരു കോടി ദിര്‍ഹമാണ് (20 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിക്കുക.

ഒരു ലക്ഷം ദിര്‍ഹം മുതല്‍ പതിനായിരം ദിര്‍ഹത്തില്‍ അവസാനിക്കുന്ന മറ്റ് ഒന്‍പത് സമ്മാനങ്ങളുടെയും അവകാശികളെ ഈ നറുക്കെടുപ്പിലൂടെ കണ്ടെത്തും. ഇതിന് പുറമെ ബി.എം.ഡബ്ല്യൂ 11 സീരിസ്, ജീപ്പ് ഗ്രാന്റ് ഷെരോക് സീരീസ് 2 എന്നീ ആംഡംബര കാറുകളും ഭാഗ്യവാന്മാരെ കാത്തിരിക്കുകയാണ്.

അതേസമയം, കൊറോണ വൈറസ് പടരുന്ന നിലവിലെ സാഹചര്യത്തില്‍ അബുദാബി, അല്‍ഐന്‍ വിമാനത്താവളങ്ങളിലെ കൌണ്ടറുകള്‍ താത്കാലികമായി അടച്ചിട്ടിരിക്കുന്നതിനാല്‍ അവിടങ്ങളില്‍ നിന്ന് ടിക്കറ്റുകള്‍ ലഭ്യമാവുകയില്ല. ബിഗ് ടിക്കറ്റ് വെബ്സൈറ്റായ www.bigticket.ae വഴി മാത്രമേ ഇപ്പോള്‍ ടിക്കറ്റുകള്‍ വാങ്ങാന്‍ അവസരമുള്ളൂ.

Related Topics

Share this story