Times Kerala

രണ്ടാഴ്ച വരെയുള്ള ഭക്ഷണവും താമസവും കുഴപ്പമില്ല, അതിനപ്പുറമുള്ള കാര്യമറിയില്ല; പൃഥ്വിരാജ്

 
രണ്ടാഴ്ച വരെയുള്ള ഭക്ഷണവും താമസവും കുഴപ്പമില്ല, അതിനപ്പുറമുള്ള കാര്യമറിയില്ല; പൃഥ്വിരാജ്

ഉചിതമായ സമയത്ത് ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി നടൻ പൃഥ്വിരാജ്. ജോർദാനിൽ കുടുങ്ങിയിരിക്കുന്ന പൃഥ്വിരാജ് ഫെയ്സ്ബുക്കിലൂടെയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ആടുജീവതത്തിന്‍റെ ചിത്രീകരണത്തിന് ജോർദാനിലെത്തിയ പൃഥ്വിയും സംവിധായകൻ ബ്ലെസിയും ഉൾപ്പെടെ 58 അംഗ സംഘമാണ് കോവിഡിന്‍റെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങളെ തുടർന്ന് കുടുങ്ങിയത്.ഏപ്രിൽ രണ്ടാം വാരം വരെ വാദിമറിൽ താമസിക്കാനും ചിത്രീകരിക്കാനും പദ്ധതിയുണ്ടായിരുന്നതിനാൽ താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യം ഞങ്ങളുടെ പക്കലുണ്ടെന്നും എന്നാൽ അതിന് ശേഷം എന്ത് സംഭവിക്കുമെന്നത് ആശങ്കാജനകമാണെന്നും താരം കുറിച്ചു.

ടീമിലെ ഡോക്റ്റർമാർ ഓരോ 72 മണിക്കൂർ കൂടുമ്പോഴും ഓരോ ക്രൂ അംഗത്തിനും വൈദ്യ പരിശോധന നടത്തുന്നുണ്ടെന്നും കൂടാതെ സർക്കാർ നിയോഗിച്ച ജോർദാനിലെ ഡോക്റ്ററും സംഘാംഗങ്ങളെ പരിശോധിക്കുന്നുണ്ടെന്നും പൃഥ്വി വ്യക്തമാക്കി. നമ്മുടെ ജീവിതം ഉടനെ തന്നെ സാധാരണ നിലയിലാകാൻ ഒന്നിച്ച് പ്രാർഥിക്കാം എന്നും താരം കുറിച്ചിട്ടുണ്ട്.

Related Topics

Share this story