Times Kerala

ഹോം ഐസൊലേഷനിലുള്ള പാസ്റ്റർ പ്രാർത്ഥനാസദസ്സ് നടത്തി; 15 പേർക്കെതിരെ കേസെടുത്ത് പൊലീസ്

 
ഹോം ഐസൊലേഷനിലുള്ള പാസ്റ്റർ പ്രാർത്ഥനാസദസ്സ് നടത്തി; 15 പേർക്കെതിരെ കേസെടുത്ത് പൊലീസ്

പെരിങ്ങോം: ഹോം ഐസൊലേഷനിൽ കഴിയവേ പ്രാർത്ഥനാസദസ്സ് നടത്തി പാസ്റ്റർ. അരവഞ്ചാൽ കണ്ണങ്കൈയിലെ പാസ്റ്റർ അഗസ്റ്റ്യൻ ജോസഫാണ് പ്രാർത്ഥനാസദസ്സ് നടത്തിയത് . സംഭവത്തിൽ പൊലീസ് കേസെടുത്തു. ചൂരലിലെ മഞ്ജുനാഥിന്റെ വീട്ടിലായിരുന്നു പ്രാർത്ഥനാസദസ്സ്. പാസ്റ്ററും വീട്ടുടമയും ഉൾപ്പെടെ പങ്കെടുത്ത 15 പേർക്കെതിരേയാണ് പെരിങ്ങോം എസ്‌ഐ. പി.സി.സഞ്ജയ്കുമാർ കേസെടുത്തത്. അതേസമയം, വീട്ടിൽ പെരിങ്ങോം എസ്‌ഐ. അതിക്രമിച്ചുകയറിയെന്നാരോപിച്ച് പാസ്റ്ററുടെ ഭാര്യ നീന അഗസ്റ്റ്യൻ പരാതി നൽകി.

Related Topics

Share this story