Times Kerala

‘എനിക്കത് ഒത്തിരി ഇഷ്ടമാണ്, സിനിമ നടി അല്ലായിരുന്നുവെങ്കില്‍ അത് എന്നേ ചെയ്‌തേനെ’ താപ്‌സി പന്നു മനസ് തുറക്കുന്നു

 
‘എനിക്കത് ഒത്തിരി ഇഷ്ടമാണ്,  സിനിമ നടി അല്ലായിരുന്നുവെങ്കില്‍ അത് എന്നേ ചെയ്‌തേനെ’ താപ്‌സി പന്നു മനസ് തുറക്കുന്നു

സാമൂഹ്യമാധ്യമങ്ങളിൽ, പ്രേത്യേകിച്ചു ഫേസ്‌ബുക്കിൽ ഇത് കുത്തിപ്പൊക്കലിന്റെ കാലമാണ്. സുഹൃത്തുക്കളുടെയും, കുടുംബാംഗങ്ങളുടേയുമൊക്കെ പഴയ ഫോട്ടോകൾ പോസ്റ്റ് ചെയ്തു പണികൊടുക്കുകയാണ് പലരും. ഇത്തരത്തിൽ തന്റെ ഒരു പഴയ ചിത്രം പങ്കു വച്ചിരിക്കുകയാണ് ബോളിവുഡ് താരം തപ്‌സി പന്നു. ‘പിങ്ക്’ എന്ന ചിത്രത്തിന് വേണ്ടി ചെയ്ത ടാറ്റൂവിന്റെ ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ടാറ്റൂ ചെയ്യാനുള്ള തന്റെ താത്പര്യത്തെക്കുറിച്ചും ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ താപ്‌സി പറയുന്നുണ്ട്.‘എനിക്കത് ഒത്തിരി ഇഷ്ടമാണ്,  സിനിമ നടി അല്ലായിരുന്നുവെങ്കില്‍ അത് എന്നേ ചെയ്‌തേനെ’ താപ്‌സി പന്നു മനസ് തുറക്കുന്നു

‘ടാറ്റൂ എനിക്ക് ഒത്തിരി ഇഷ്ടമാണ്. എന്തെങ്കിലും ഒരു ഡിസൈന്‍ ചെയ്യുന്നതിലും ആളുടെ വ്യക്തിത്വമായി ബന്ധപ്പെട്ടുള്ള ടാറ്റൂകള്‍ തിരഞ്ഞെടുക്കണമെന്നാണ് എന്റെ അഭിപ്രായം. ഇപ്പോള്‍ രണ്ട് ടാറ്റൂകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. സിനിമ നദിയല്ലായിരുന്നുവെങ്കിൽ കഴുത്തിന് പിന്‍വശത്ത് ഒരു ടാറ്റൂ ഞാന്‍ നേരത്തെതന്നെ ചെയ്‌തേനെ’ , താപ്‌സി വ്യക്തമാക്കി.

Related Topics

Share this story