chem

നടി സഞ്ചിത ഷെട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോയും പുറത്ത്

തമിഴിലെ പ്രമുഖ നടീനടന്മാരുടെയും ഗായകരുടെയും ടിവി അവതാരകരുടെയും സ്വകാര്യ ചിത്രങ്ങളും വീഡിയോയും ട്വിറ്ററില്‍ പ്രചരിച്ചത് വന്‍വാര്‍ത്തയായിരുന്നു. ഗായിക സുചിത്ര കാര്‍ത്തിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ‘സുചിലീക്ക്‌സ്’ എന്ന പേരില്‍ പ്രചരിച്ചത്. എന്നാല്‍ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നായിരുന്നു സുചിത്ര പറഞ്ഞത്.

എന്നാല്‍ ഇപ്പോള്‍ വീണ്ടും സുചിലീക്ക്‌സ് എത്തിയിരിക്കുകയാണ്. നടി സുകന്യ, ഖുശ്ബു എന്നിവരുടെ പാര്‍ട്ടി വീഡിയോ പുറത്തുവിട്ടത്തിന് പിന്നാലെ ഇപ്പോഴിതാ സഞ്ചിതയുടെ നഗ്നചിത്രങ്ങളും സ്വകാര്യ വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ് സുചിലീക്ക്‌സ്.

സാഗര്‍ ഏലിയാസ് ജാക്കിയിലെ ‘ഓ സമാ..’ പോക്കിരിരാജയിലെ ‘ചെന്തെങ്ങിന്‍…’ തുടങ്ങിയ പാട്ടുകളിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് സുചിത്ര. നേരത്തേ ‘ഹെലോ ചെന്നൈ’ എന്ന റേഡിയോ പ്രോഗ്രാമിലൂടെ തമിഴ് കുടുംബങ്ങളുടെയും പ്രിയപ്പെട്ട ആര്‍ജെയായിരുന്നു സുചി. തമിഴിലും ഗായികയെന്ന പേരില്‍ ഏറെ പ്രശസ്തയാണ്.

നേരത്തെ മലയാളത്തില്‍ നിന്ന് നയന്‍താരയും അമലപോളും സുചിലീക്ക്‌സിന്റെ സൈബര്‍ ആക്രമണത്തില്‍ ഇരകളാക്കപ്പെട്ടിരുന്നു. തമിഴ് നടി അനുയ ഭഗ്‌വതിന്റെ നഗ്ന സെല്‍ഫിയെന്ന പേരില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതോടെ മറ്റുതാരങ്ങളും ഇതിനെതിരെ രംഗത്തെത്തി. കാരണം ഇതെല്ലാം സത്യമാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകപ്രചാരണമാണ് നടന്നത്. മാത്രവുമല്ല ഇനി ആരുടെ വീഡിയോയാണ് നിങ്ങള്‍ക്കു വേണ്ടതെന്ന രീതിയില്‍ ‘സുചിലീക്ക്‌സ്’ ഹാഷ്ടാഗുമായി ട്വിറ്ററില്‍ സര്‍വേകള്‍ വരെ നടന്നു. ‘കാത്തിരിക്കൂ ഇന്നു രാത്രി കൃത്യം ഒന്‍പതിന് പുതിയ വിഡിയോ’ എന്ന മട്ടിലായി ട്വിറ്റര്‍ ‘റിലീസുകള്‍’.

ഇവയ്‌ക്കൊപ്പം നടീനടന്മാര്‍ ഒരുമിച്ചിരിക്കുന്നതിന്റെ ഫോട്ടോകളും സെല്‍ഫികളുമെത്തി. സുചിത്ര തന്റെ അവസ്ഥ തുറന്നുപറഞ്ഞതിനാലായിരിക്കണം ഇരകളാക്കപ്പെട്ട താരങ്ങളാരും മാനനഷ്ട കേസിനു പോയിട്ടില്ല. പ്രചരിപ്പിക്കപ്പെടുന്ന നഗ്ന വിഡിയോയില്‍ താനല്ലെന്ന് സഞ്ചിത ഷെട്ടി വ്യക്തമാക്കി. പ്രധാന ഇരകളായ ധനുഷും അനിരുദ്ധും ഹന്‍സികയും ആന്‍ഡ്രിയയുമെല്ലാം പ്രതികരിച്ചിട്ടുമില്ല. നടി തൃഷയാകട്ടെ ‘ഇവരോടൊക്കെ ദൈവം ചോദിക്കും’ എന്ന് ട്വിറ്ററിലൊരു പോസ്റ്റുമിട്ട് നിശബ്ദയായി.

ഇപ്പോഴും സുചിലീക്ക്‌സ് എന്ന പേരില്‍ പുറത്തുവരുന്ന ചിത്രങ്ങള്‍ക്കു പിന്നിലെ ഹാക്കര്‍ ആരാണെന്ന് പൊലീസിനും കണ്ടെത്താനായിട്ടില്ല. ഇപ്പോഴാകട്ടെ സകലപരിധികളും ലംഘിച്ചുള്ള അശ്ലീല ചിത്രങ്ങളാണ് നടികളുടേതെന്ന പേരില്‍ ട്വിറ്ററില്‍ നിറയുന്നത്. 2008ലെ ഐടി ആക്ട് ഭേദഗതി പ്രകാരം വ്യക്തിയുടെ സ്വകാര്യചിത്രങ്ങള്‍ പുറത്തുവിടുന്നതും അതുവഴി അപകീര്‍ത്തിപ്പെടുത്തുന്നതും മൂന്നു വര്‍ഷം വരെ തടവോ രണ്ടുലക്ഷം രൂപ വരെ പിഴയോ ഇവ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന കുറ്റമാണ്.

You might also like

Comments are closed.