Times Kerala

വിപണിയില്‍ ആശ്വാസ നേട്ടം

 

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയായ തകര്‍ച്ചയ്ക്ക് ശേഷം വിപണിയില്‍ ഇന്ന്‍ ആശ്വാസ നേട്ടം. സെന്‍സെക്സ് 367 പോയന്റ് ഉയര്‍ന്നു 34,563ലും നിഫ്റ്റി 97 പോയന്റ് നേട്ടത്തില്‍ 10,596ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 1821 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 282 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, ഐടിസി, ആക്‌സിസ് ബാങ്ക്, റിലയന്‍സ്, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, സിപ്ല തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

 

Related Topics

Share this story