Nature

സൗജന്യ റേഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും ; ക്രമീകരണം ഇങ്ങനെ

news

തിരുവനന്തപുരം : കൊറോണ പാക്കേജ് ആയി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും  . രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണന വിഭാഗങ്ങള്‍ക്കും ഉച്ചക്ക് ശേഷം മറ്റുള്ളവര്‍ക്കും റേഷന്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു . ഒരു റേഷന്‍ കടയില്‍ ഒരു സമയം അഞ്ച് പേര്‍ വരെ മാത്രമേ ഉണ്ടാകാവൂ . സര്‍ക്കാര്‍ കണക്കാക്കിയ ശാരീരിക അകലം പാലിക്കണം . അതിന് ടോക്കണ്‍ വ്യവസ്ഥ പാലിക്കണം . റേഷന്‍ വീടുകളില്‍ എത്തിക്കാന്‍ സന്നദ്ധരായി മുന്നോട്ട് വരുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ ആവില്ല. ജനപ്രതിനിധികളോ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരുടെയോ സഹായം മാത്രമേ റേഷന്‍ വ്യാപാരികള്‍ സ്വീകരിക്കാൻ പാടുള്ളു .
റേഷൻ കാർഡിന്റെ നമ്പർ 0,1 അക്കങ്ങളിൽ അവസാനിക്കുന്നവർക്കുള്ള റേഷന് വിതരണം നാളെ (ഏപ്രില് 1) നടക്കും . കാർഡ് നമ്പർ 2,3 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് ഏപ്രിൽ രണ്ടിനും 4,5 അക്കങ്ങളില് അവസാനിക്കുന്നവർക്ക് ഏപ്രിൽ മൂന്നിനുമാണ് റേഷന് വിതരണം. 6,7 അക്കങ്ങളില് അവസാനിക്കുന്ന കാര്ഡ് നമ്ബരുള്ളവര്ക്ക് ഏപ്രില് നാലിനും 8,9 അക്കങ്ങളുള്ളവര്ക്ക് ഏപ്രില് അഞ്ചിനും റേഷന് വിതരണം ചെയ്യും.

അന്നേ ദിവസം വാങ്ങാന് കഴിയാത്തവര്ക്ക് പിന്നീട് എത്തി സാധനങ്ങള് വാങ്ങാനാകും. നേരിട്ടെത്തി റേഷന് വാങ്ങാനാകാത്തവര്ക്ക് സാധനങ്ങള് നേരിട്ട് വീട്ടിലെത്തിച്ച നല്കണം.

മുന്‍ഗണന വിഭാഗം രാവിലെ. മുന്‍ഗണനേതര വിഭാഗം ഉച്ചക്ക് ശേഷം.

0,1 അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് നാളെയും

2, 3 ല്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക്
April 2 നും

4,5 ല്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക്
April 3 നും

6,7 ല്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക്
April 4 നും

8,9 ല്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക്
April 5നും

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.