കൊച്ചി : കോവിഡ്-19 വൈറസിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് തടസങ്ങളില്ലാത്ത കണക്ടിവിറ്റി ഉറപ്പാക്കാന്‍ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് വോഡഫോണ്‍-ഐഡിയ .
ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്ന താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ടുള്ള പ്രീപെയ്ഡ് കണക്ഷന്റെ കാലാവധി ഏപ്രില്‍ 17 വരെ നീട്ടി . തങ്ങളുടെ പ്ലാനിന്റെ കാലാവധി നേരത്തെ കഴിഞ്ഞുവെങ്കിലും ഉപഭോക്താക്കള്‍ക്ക് ഇന്‍കമിംഗ് കോളുകള്‍ ലഭ്യമാക്കും .
ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പത്തു രൂപയുടെ ടോക്ക് ടൈമും ക്രെഡിറ്റു ചെയ്യും . ഇതിന്റെ ഗുണം പത്തു കോടിയോളം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. കോളുകള്‍ വിളിക്കുവാനും എസ്എംഎസ് അയക്കുവാനും ഇത് ഉപയോഗിക്കാവുന്നതാണ് .
Comments are closed.