Times Kerala

എടാ എന്നെ പോലീസ് പിടിച്ചെടാ..!! ലോക്ക് ഡൗണ്‍ ലംഘിച്ച് ബൈക്കെടുത്തു ചുറ്റിക്കറങ്ങാനിറങ്ങിയ യുവാവിന് പോലീസ് കൊടുത്ത പണി; വൈറലായി വീഡിയോ

 
എടാ എന്നെ പോലീസ് പിടിച്ചെടാ..!! ലോക്ക് ഡൗണ്‍ ലംഘിച്ച് ബൈക്കെടുത്തു ചുറ്റിക്കറങ്ങാനിറങ്ങിയ യുവാവിന് പോലീസ് കൊടുത്ത പണി; വൈറലായി വീഡിയോ

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ ലോക്ക് ഡൗണ്‍ ഏർപ്പെടുത്തിയിട്ടുപോലും ഒരു കാരണവും ഇല്ലാതെ പുറത്തിറങ്ങുന്നവർ കുറവൊന്നുമല്ല. ഇത്തരത്തില്‍ പുറത്തിറങ്ങിയ ഒരു യുവാവിന് പോലീസ് നല്‍കിയ ശിക്ഷ രീതിയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ ബേസില്‍ ജോസ് എന്ന പൊലീസുകാരന്‍ ഫെയസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോ മണിക്കൂറുകള്‍ക്കകം കണ്ടത് ലക്ഷക്കണക്കിനു പേരാണ്.

അനാവശ്യമായി പുറത്തിറങ്ങിയ യുവാവിനാണ് പോലീസ് എട്ടിന്റെ പണി കൊടുത്തത്. 25 പേരോട് ഫോണ്‍ വിളിച്ച് കൊറോണയാണ് പുറത്തിറങ്ങരുത് എന്ന് ഉപദേശിക്കാന്‍ ആയിരുന്നു പോലീസ് വിധിച്ച ശിക്ഷ. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയ്ക്കാണ് കങ്ങരപ്പടി സ്വദേശിയായ യുവാവ് ബൈക്കുമെടുത്ത് കറങ്ങാനിറങ്ങിയത്.

‘കൊച്ചു പയ്യന്‍, തല്ലിയോടിച്ചാലൊന്നും ഈ പ്രായക്കാര്‍ നന്നാവില്ലല്ലോ, കേസെടുത്താല്‍ അവന്റെ ജീവിതം ഒരു വഴിക്കാകും. പാസ്‌പോര്‍ട്ടെടുക്കാനും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടാനും കുറച്ച് കഷ്ടപ്പെടും. അതുകൊണ്ടാണു കേസെടുക്കാതിരുന്നത്’ – എന്ന് വിഡിയോ പോസ്റ്റ് ചെയ്ത ബേസില്‍ ജോസ് കുറിച്ചു.

Related Topics

Share this story