Nature

കോവിഡ് 19 പരിശോധന കൂടുതൽ വേഗത്തിലാക്കാന്‍ 10 റിയല്‍ ടൈം പി.സി.ആര്‍. മെഷീനുകള്‍ വാങ്ങുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

news

തിരുവനന്തപുരം : കോവിഡ് 19 പരിശോധന കൂടുതൽ വേഗത്തിലാക്കാന്‍ 10 റിയല്‍ ടൈം പി.സി.ആര്‍. (Polymerase Chain Reaction) മെഷീനുകള്‍ കൂടി വാങ്ങാന്‍ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

ഇതില്‍ 7 പി.സി.ആര്‍. മെഷീനുകള്‍ ഇതിനകം ലഭ്യമായിട്ടുണ്ടെന്നും ഇതിൽ രണ്ടെണ്ണം വീതം കണ്ണൂര്‍, എറണാകുളം മെഡിക്കല്‍ കോളേജുകള്‍ക്കും ഓരോന്ന് വീതം കോട്ടയം, മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ക്കും നല്‍കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി .

അതാത് കേന്ദ്രങ്ങളില്‍ ഇതിനാവശ്യമായ ജീവനക്കാര്‍ക്ക് മതിയായ പരിശീലനം നല്‍കിയിട്ടുണ്ട് . അതുകൊണ്ടുതന്നെ എത്രയും വേഗം ഈ ലാബുകളില്‍ പരിശോധന തുടങ്ങാന്‍ സാധിക്കുമെന്നും മന്ത്രി അറിയിച്ചു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.