നെതര്‍ലന്‍ഡ് : കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന മ്യൂസിയത്തില്‍ നിന്ന് 136 വര്‍ഷം പഴക്കമുള്ള ലോക പ്രശസ്ത ചിത്രകാരന് വിന്‍സെന്റ് വാന്‍ഗോഗിന്റെ ചിത്രം മോഷ്ടിക്കപ്പെട്ടു . അദ്ദേഹത്തിന്റെ 167-ാം ജന്മദിനത്തിലാണ് മോഷണം നടന്നതെന്നത് ശ്രദ്ധേയം . ചിത്രത്തിന്റെ സംരക്ഷണ ഗ്ലാസ് തകര്‍ത്താണ് ചിത്രം കവർന്നത് . അപായമണി മുഴങ്ങിയെങ്കിലും പൊലീസ് എത്തിയപ്പോഴേക്കും കള്ളന്മാര് രക്ഷപ്പെട്ടു . നെതര്‍ലന്‍ഡ്സിലെ സിംഗര്‍ ലാരന് മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന 1884 വാന്‍ഗോഗ് വരച്ച സ്പ്രിംഗ് ഗാര്ഡന് എന്ന ചിത്രമാണ് മോഷണം പോയത് . ഗ്രോനിങ്കര് മ്യൂസിയത്തില്‍ നിന്ന് വാങ്ങിയതായിരുന്നു ഈ പെയിന്റിംഗ്. മരങ്ങള്‍ നിറഞ്ഞ ഒരു പൂന്തോട്ടത്തില്‍ ഏകനായി നില്‍ക്കുന്നയാളാണ് ചിത്രത്തിലുള്ളത് . പശ്ചാത്തലത്തില്‍ ഒരു പള്ളി ഗോപുരവും കാണാം.
അമേരിക്കന്‍ ആര്‍ട്ടിസ്റ്റും കളക്ടറുമായ വില്യം സിംഗറിന്റെയും ഭാര്യ അന്നയുടേയും കലാ വസ്തു ശേഖരം സൂക്ഷിക്കുന്ന ഇടമാണ് സിംഗര്‍ ലാരന് മ്യൂസിയം . ആര്‍ട്ട് തെഫ്റ്റ് വിദഗ്ദ്ധരും ഫോറന്‍സിക് അധികൃതരും ചേര്‍ന്ന് സമീപവാസികളെ ചോദ്യംചെയ്യുകയും ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു . മാര്‍ച്ച് 12ന് ആണ് കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മ്യൂസിയം താത്കാലികമായി അടച്ചത് .
136 വര്‍ഷം പഴക്കമുള്ള വാന്‍ഗോഗിന്റെ ചിത്രം മോഷ്ടിക്കപ്പെട്ടു
You might also like
Comments are closed.