Nature

കോവിഡ് പ്രതിസന്ധി: ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ശമ്പളം വെട്ടി കുറയ്ക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: കോവിഡ് പ്രതിസന്ധി മറികടക്കുന്നതിൻറെ ഭാഗമായി ജനപ്രതിനിധികളുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയുടെയും ശമ്പളം വെട്ടി കുറയ്ക്കാന്‍ മഹാരാഷ്ട്ര ഭരണകൂടത്തിൻറെ തീരുമാനം. സംസ്ഥാനത്ത് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനായാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുതല്‍ നിയമസഭ വരെയുള്ള മുഴുവന്‍ ജനപ്രതിനിധികളുടെയും അറുപത് ശതമാനം വരെ ശമ്പളം വെട്ടി ചുരുക്കാനാണ് തീരുമിച്ചത്.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും വിവിധ യൂണിയനുകളുമായും ആലോചിച്ച ശേഷമാണ് തീരുമാനമെന്ന് ഉപമുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായ അജിത് പവാര്‍ അറിയിച്ചു. ഇതേതുടർന്ന്, ക്ലാസ് ഒന്ന്, രണ്ട് വിഭാഗത്തില്‍പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പകുതി ശമ്പളം മാത്രമാണ് നല്‍കുക. മാര്‍ച്ച്‌ മുതലുള്ള ശമ്പളത്തിൽ കുറവ് വരുത്താനാണ് തീരുമാനിച്ചത്. ക്ലാസ് മൂന്ന് ജീവനക്കാരുടെ ശമ്പളത്തിൽ 25 ശതമാനത്തിൻറെ കുറവും അതിനു താഴേക്കുള്ള ജീവനക്കാരുടെ ശമ്പളത്തിൽ മാറ്റുമുണ്ടാകില്ലായെന്നും അറിയിച്ചു.

You might also like

Comments are closed.