Times Kerala

സെക്‌സ് സ്ത്രീ ശരീരത്തെ മാറ്റുന്നു, കാരണം

 
സെക്‌സ് സ്ത്രീ ശരീരത്തെ മാറ്റുന്നു, കാരണം

സെക്‌സ് കേവലം ശാരീരിക സുഖത്തിനുള്ള പ്രക്രിയയായോ പ്രത്യുല്‍പാദന വഴിയായോ മാത്രമല്ല, കാണേണ്ടത്. ശാരീരികപ്രക്രിയയാണിത്. ആരോഗ്യപരമായ മാറ്റങ്ങളും വ്യത്യാസങ്ങളുമെല്ലാം ഉള്‍പ്പെടുന്ന ഒന്നാണിത്.

സെക്‌സ് പുരുഷശരീരത്തേക്കാള്‍ സ്ത്രീ ശരീരത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുന്നുവെന്നു പറയാം. തികച്ചും ആരോഗ്യകരമായ മാറ്റങ്ങള്‍. ഇത്തരം മാറ്റങ്ങളെക്കുറിച്ചറിയൂ,

സെക്‌സില്‍ സ്ത്രീ ശരീരം എപ്രകാരം മാറുന്നുവെന്നതിനെക്കുറിച്ചറിയൂ,

സെക്‌സ് മാറിടങ്ങളുടെ ഉറപ്പു വര്‍ദ്ധിപ്പിയ്ക്കും. വലിപ്പം വര്‍ദ്ധിപ്പിയ്ക്കും. സെക്‌സ് നെര്‍വസ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിയ്ക്കുന്നുണ്ട്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതാണ് കാരണം.

സെക്‌സ് സമയത്ത് സ്തനത്തിന്റെ നിപ്പിളിനും ഏരിയോളയ്ക്കു ചുറ്റും കൂടുതല്‍ രക്തപ്രവാഹമുണ്ടാക്കുന്നു. മസ്‌കുലാര്‍ ടെന്‍ഷന്‍ വര്‍ദ്ധിയ്ക്കുന്നു. വാസ്‌കോകജെഷന്‍ എ്ന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് ഒാര്‍ഗാസത്തിലേയ്ക്കു വരെ നയിക്കും. അതേ സമയം നിപ്പിളുകള്‍ കൂടുതല്‍ സെന്‍സിറ്റീവാകുകയും ചെയ്യും.

സെക്‌സ് സമയത്ത് ഓക്‌സിടോസിന്‍ ഉല്‍പാദനം വര്‍ദ്ധിയ്ക്കും. ഇത് സന്തോഷവും നല്ല മൂഡും തോന്നിപ്പിയ്ക്കും. ഡിപ്രഷന്‍, വേദന തുടങ്ങിയ പ്രശ്‌നങ്ങളകലും.

സെക്‌സിനു മുന്‍പ് വജൈനയില്‍ കാര്യമായ പ്രവര്‍ത്തനങ്ങളുണ്ടാകില്ല. ആക്ടീവല്ലാത്ത വജൈന എന്നു പറയാം. എന്നാല്‍ സെക്‌സ് ശീലമാകുമ്പോള്‍ വജൈന, യൂട്രസ് എന്നിവ സെക്‌സിനോടു പ്രതികരിയ്ക്കാന്‍ പഠിയ്ക്കും. സെക്‌സിന് അനുസരിച്ച് തയ്യാറാകാന്‍ ഈ ശരീരഭാഗങ്ങള്‍ ശീലിയ്ക്കുമെന്നു പറയാം. യൂട്രസ് ചുരുങ്ങുകയും വികസിയ്ക്കുകയും ചെയ്യും.

സെക്‌സ് ശേഷം വജൈനയുടെ വലിപ്പം വ്യത്യാസപ്പെടുന്നത് സാധാരണം. അതായത് ഇലാസ്റ്റിസിറ്റിയില്‍ സെക്‌സിനനുസരിച്ചു വ്യത്യാസമുണ്ടാകും. സെക്‌സ് സമയത്ത് സ്വയമേ ഇലാസ്റ്റിസിറ്റി വര്‍ദ്ധിയ്ക്കാനും ശേഷം ചുരുങ്ങാനുമുള്ള പ്രവണതയുണ്ടാകും.

സെക്‌സ് ശീലമാകുമ്പോള്‍ ലൂബ്രിക്കേഷന്‍ കാര്യത്തിലും വ്യത്യാസം വരും. സ്വയംഭോഗത്തിലൂടെ ലഭിയ്ക്കുന്ന ലൂബ്രിക്കേഷനേക്കാള്‍ വ്യ്ത്യാസമുണ്ടാകും, നോര്‍മല്‍ സെക്‌സിലൂടെ ലഭിയ്ക്കുന്ന ലൂബ്രിക്കേഷന്‍.

സെക്‌സ് സമയത്ത് ഹോര്‍മോണുകള്‍ പ്രവര്‍ത്തിയ്ക്കുന്നു. ഇതുകൊണ്ടുതന്നെ സെക്‌സ് ചര്‍മത്തിനും സൗന്ദര്യത്തിനുമെല്ലാം നല്ലതുമാണ്.

Related Topics

Share this story