Times Kerala

ഫിറ്റ്‌നസ്സുള്ള പുരുഷനാവാന്‍..!

 
ഫിറ്റ്‌നസ്സുള്ള പുരുഷനാവാന്‍..!

ഫിറ്റ്‌നസ് ആഗ്രഹിക്കുന്ന പുരുഷന്‍മാര്‍ ഇല്ലായിരിക്കും. അത്രയേറെ അതിനായി കഷ്ടപ്പെടുന്നവരും കുറവായിരിക്കില്ല. വ്യായാമവും ഭക്ഷണനിയന്ത്രണവും എന്ന് വേണ്ട പല വിധത്തിലുള്ള ശീലങ്ങളും ഫിറ്റ്‌നസ് നേടുന്നതിനായി നിങ്ങള്‍ ശീലിച്ചെടുക്കുന്നു.

എന്നാല്‍ ഇത്രയേറെ കഷ്ടപ്പെടാതെ ചില നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ ഇത് ഫിറ്റ്‌നസ് ഉള്ള പുരുഷനാവാന്‍ നിങ്ങളെ സഹായിക്കുന്നു. എന്തൊക്കെ കാര്യങ്ങളാണ് ഇത്തരത്തില്‍ ഫിറ്റ്‌നസ് നേടാന്‍ സഹായിക്കുന്നത് എന്ന് നോക്കാം.

ഉറക്കം
ശരിയായ രീതിയിലുള്ള ഉറക്കം ആവശ്യത്തിന് ലഭിക്കണം. അതിനായി നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുന്നത് ശീലമാക്കുക. ശരിയായ ഉറക്കം ലഭിക്കാത്തത് മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

ഭക്ഷണം

ശരീരം ആരോഗ്യപൂര്‍ണ്ണമായിരിക്കുന്നതിന് കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ശരിയായ അനുപാതത്തില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. സമീകൃത ആഹാരം നിങ്ങളെ ആരോഗ്യം ഉള്ളവരായി നിലനിര്‍ത്തും. സമയത്തിന് ആഹാരം കഴിച്ച് ശീലിക്കുക. ജങ്ക് ഫുഡ് ഒഴിവാക്കുക.

നിര്‍ജ്ജലീകരണം പാടില്ല

എല്ലായ്‌പ്പോഴും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്. ദഹന സംവിധാനത്തെ സ്വാഭാവികമായി ശുദ്ധീകരിക്കുന്നതിനും വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളുന്നതിനും ഇത് ആവശ്യമാണ്. വിവിധ പഴങ്ങളുടെ ജ്യൂസിനൊപ്പം ദിവസം 810 ഗ്ലാസ്സ് വെള്ളം കുടിച്ച് ശീലിക്കുക.

വൈദ്യപരിശോധന

പതിവായി ചെയ്യേണ്ട കാര്യങ്ങളില്‍ ഒന്നല്ല ഇത്. അതേസമയം വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ സമ്പൂര്‍ണ്ണ വൈദ്യപരിശോധന നടത്തേണ്ടത് ആവശ്യമാണ്. ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ല എന്ന് ഉറപ്പ് വരുത്തുന്നതിന് ശാരീരിക പരിശോധന നടത്തേണ്ടത് നിര്‍ബന്ധമാണ്.

വ്യായാമം ശീലമാക്കുക

വ്യായാമം ശീലമാക്കുക. ഇത് ഏറെ പ്രധാനം. വ്യായാമം ചെയ്യുന്നതിലൂടെ ഫിറ്റ്‌നസ് ശീലമാക്കുന്നതിന് സഹായിക്കുന്നു.

Related Topics

Share this story