Times Kerala

ഡയറ്റില്‍ ഈ ഭക്ഷണങ്ങളോ, തടി കൂടും ഉറപ്പ്‌..!

 
ഡയറ്റില്‍ ഈ ഭക്ഷണങ്ങളോ, തടി കൂടും ഉറപ്പ്‌..!

ശരീര ഭാരം കുറക്കാനാണ് പലരും കൃത്യമായ ഡയറ്റും വ്യായാമവും എടുക്കുന്നത്. എന്നാല്‍ പലപ്പോഴും ശരീരഭാരം വര്‍ദ്ധിക്കുന്നതിനാണ് പല ഡയറ്റും കാരണമാകുന്നത്. ഭക്ഷണം കുറച്ചത് കൊണ്ട് മാത്രം തടി കുറയില്ല. ഡയറ്റില്‍ നിങ്ങള്‍ ഉള്‍പ്പെടുത്തുന്ന ചില ഭക്ഷണങ്ങള്‍ ശരീരഭാരം വര്‍ദ്ധിക്കാന്‍ കാരണമാകുകയാണ് ചെയ്യുന്നത്.

അതുകൊണ്ട് തന്നെ ശരീരഭാരം കുറക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഡയറ്റില്‍ നിന്ന് ചില ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഇത്തരം ഭക്ഷണങ്ങള്‍ വയറു ചാടാനും ശരീരത്തിലെ കൊഴുപ്പ് വര്‍ദ്ധിക്കാനും തടി കൂട്ടാനും മാത്രമേ സഹായിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത് എന്ന് നോക്കാം.

കൃത്രിമ മധുരം

കൃത്രിമ മധുരം ചേര്‍ത്ത ഭക്ഷണങ്ങള്‍ ഇന്നത്തെ കാലത്ത് പല വിധത്തിലാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. രാസവസ്തുക്കള്‍ കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത് തന്നെ. ഇത് ശരീരത്തില്‍ എത്തിയാല്‍ കൊഴുപ്പ് വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

സോയ മില്‍ക്ക്

ശരീരത്തിലെ കൊഴുപ്പ് കുറച്ച് തടി ഇല്ലാതാക്കും എന്നാണ് സോയ മില്‍ക്കിനെ പലര്‍ക്കും പ്രിയപ്പെട്ടതാക്കാന്‍ കാരണം. എന്നാല്‍ ആരോഗ്യത്തിന് ഇത്രയും ദോഷം നല്‍കുന്ന മറ്റൊരു വസ്തു ഇല്ലെന്ന് തന്നെ പറയാം. ഇതിന്റെ ഉപയോഗം പലപ്പോഴും ആരോഗ്യം ഇല്ലാതാക്കാന്‍ മാത്രമേ ഉപയോഗിക്കൂ.

കൃത്രിമ വെണ്ണ

പാലില്‍ നിന്നല്ലാതെ തന്നെ കൃത്രിമമായ രീതിയില്‍ വെണ്ണയുണ്ടാക്കുന്നു. എന്നാല്‍ ഇത് ശരീരത്തില്‍ അനാവശ്യ കൊഴുപ്പ് നിറക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ വെണ്ണ ഉപയോഗിക്കുമ്പോള്‍ അത് ആരോഗ്യകരമെന്ന് ആദ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.

പ്രിസര്‍വേറ്റീവ്‌സ്

പ്രിസര്‍വേറ്റീവ് ജ്യൂസുകളും മറ്റ് പാനീയങ്ങളും ധാരാളം കഴിക്കുന്നവരാണ് ഡയറ്റില്‍ ഉള്ളവര്‍. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ ഇത് പലപ്പോഴും കാരണമാകും. ചിലപ്പോള്‍ വളരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കും ഇത് വഴിവെക്കുന്നു.

ഗോതമ്പ് ബ്രെഡ്

ബ്രെഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഗോതമ്പ് ബ്രെഡ് ഭക്ഷണം കൂടുതല്‍ രുചികരമാക്കാന്‍ സഹായിക്കുന്നു എന്ന് കരുതി അത് വാങ്ങിക്കഴിക്കുമ്പോള്‍ ഇത് വയറ്റില്‍ കൊഴുപ്പടിഞ്ഞ് കൂടാനുള്ള കാരണമായി മാറുന്നു.

കൊഴുപ്പ് കുറഞ്ഞ തൈര്

കൊഴുപ്പ് കുറഞ്ഞ തൈര് ആണ് മറ്റൊന്ന്. ഇത് പലപ്പോഴും പല തരത്തിലും ആരോഗ്യമെന്ന് കരുതിയാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ ഇത് ആരോഗ്യത്തിനു ദോഷകരവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തടി വര്‍ദ്ധിപ്പിക്കാന്‍ കാരണവും ആണ്.

ഗ്ലൂട്ടന്‍ ഫ്രീ ജങ്ക്ഫുഡ്

ഗ്ലൂട്ടന്‍ ഫ്രീ ജങ്ക് ഫുഡ് ആണ് മറ്റൊന്ന്. ഇത് പലരും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നുണ്ടെങ്കിലും തടി കുറയാത്തതിന്റേയും ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റേയും പ്രധാന കാരണം ഇത് തന്നെയാണ്.

Related Topics

Share this story