Times Kerala

നാലുമണിക്കാപ്പിയ്ക്ക് ഒണിയന്‍ സമോസ..!

 
നാലുമണിക്കാപ്പിയ്ക്ക് ഒണിയന്‍ സമോസ..!

സമോസ നല്ലൊരു സ്‌നാക്‌സാണ്. ഇത് വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ രീതികളില്‍ ഉണ്ടാക്കാം.

വെജിറ്റേറിയന്‍ രീതിയനുസരിച്ചു തന്നെ ഇത് പലതരത്തിലുമുണ്ടാക്കാം,

സവാളയുപയോഗിച്ച് ഒണിയന്‍ സമോസ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

മൈദ-3 കപ്പ്

നെയ്യ്-2 ടീസ്പൂണ്‍

ഉപ്പ്

വെള്ളം

സമോസയുടെ ഉള്ളിലേയ്ക്ക്

സവാള ചെറുതായി അരിഞ്ഞത്-2 കപ്പ്

പച്ചമുളക്-2

മുളുകുപൊടി-അര ടീസ്പൂണ്‍

മല്ലിപ്പൊടി-അര ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

ഗരം മസാല പൗഡര്‍-കാല്‍ ടീസ്പൂണ്‍

ജീരകം-1 ടീസ്പൂണ്‍

ഉപ്പ്

എണ്ണ

ഒരു പാത്രത്തില്‍ മൈദപ്പൊടി, ഉപ്പ്, നെയ്യ്, വെള്ളം എന്നിവ ചേര്‍ത്തിളക്കണം. ഇത് നല്ലപോല കുഴച്ച് ഒരു തുണ കൊണ്ടു മൂടി അര മണിക്കൂര്‍ വയ്ക്കുക..

ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകം, സവാള, പച്ചമുളക് എന്നിവ ചേര്‍ത്തിളക്കണം. സവാള ബ്രൗണ്‍ നിറമാകുമ്പോള്‍ മസാലപ്പൊടികളും ഉപ്പും ചേര്‍ത്തിളക്കുക.

മാവ് അല്‍പമെടുത്ത് ഓവല്‍ ഷേപ്പില്‍ പരത്തുക. ഇത് പകുതിയാക്കി മുറിയ്ക്കണം. ഇതിനു നടുവില്‍ സവാളക്കൂട്ടു വയ്ക്കുക. സവാളക്കൂട്ടു പുറത്തു വരാത്ത വിധംഇത് ത്രികോണാകൃതിയില്‍ മടക്കുക.

എണ്ണ തിളപ്പിച്ച് സമൂസ ഇതിലേയ്ക്കിട്ടു വറുത്തെടുക്കണം.

Related Topics

Share this story