Times Kerala

ഐസൊലേഷനില്‍ കഴിയുന്ന ഓസിസ് ക്യാപ്റ്റൻ ടിം പെയിനിന്റെ കാര്‍ കുത്തിത്തുറന്നു മോഷണം

 
ഐസൊലേഷനില്‍ കഴിയുന്ന ഓസിസ് ക്യാപ്റ്റൻ ടിം പെയിനിന്റെ കാര്‍ കുത്തിത്തുറന്നു മോഷണം

കാന്‍ബറ: ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയിനിന്റെ കാര്‍ കുത്തിത്തുറന്ന് മോഷണം. വീടിനു പുറത്ത് പാർക്ക് ചെയ്തിരുന്ന കാർ കുത്തിത്തുറന്ന് മോഷ്ടാക്കള്‍ പേഴ്‌സുമായി കടന്നു കളയുകയായിരുന്നു.

പെയിൻ ഇപ്പോൾ കോവിഡ് ഐസൊലേഷനിലായതിനാല്‍ ഗാരേജില്‍ ചെറിയ ജിംനേഷ്യത്തിനായും ക്രിക്കറ്റ് പരിശീലനത്തിനായും സ്ഥലം കണ്ടെത്താന്‍ തന്റെ പുതിയ കാര്‍ പെയ്ന്‍ കഴിഞ്ഞ ദിവസം വീടിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്.

തന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതായുള്ള സന്ദേശമെത്തിയതോടെ നടത്തിയ പരിശോധനയിലാണ് കാര്‍ കുത്തിത്തുറന്ന മോഷ്ടാക്കള്‍ അതിനുള്ളിലുണ്ടായിരുന്ന പേഴ്‌സുമായി കടന്നത് ഓസിസ് നായകൻ അറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

Related Topics

Share this story