chem

ശ്രീനഗറിൽ ആശുപത്രിയില്‍ ഭീകരാക്രമണം; ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു

ശ്രീനഗർ: ശ്രീനഗറിൽ ആശുപത്രിക്കു നേരെ ഭീകരാക്രമണം. ശ്രീ മഹാരാജ ഹരിസിംഗ് ആശുപത്രിക്കു നേരെയാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെടുകയും രണ്ടു പോലീസുകാർക്ക് പരിക്കേൽക്കുയും ചെയ്തു. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഭീകരനെ രക്ഷിക്കാനാണ് ആക്രമണം നടത്തിയത്. ലഷ്കർ ഇ തൊയ്ബ ഭീകരൻ അബു ഹൻസുള്ളയെയാണ് ഭീകരർ ഇവിടെ നിന്ന് രക്ഷപ്പെടുത്തിയത്. സെൻട്രൽ ജയിലിൽ നിന്ന് ചികിത്സക്കായായാണ് ഇയാളയും മറ്റ് ആറു പേരെയും ആശുപത്രിയിലെത്തിച്ചത്.

ആശുപത്രിയിലെത്തിയ ശേഷം അബു ഹൻസുള്ള പോലീസുകാരന്‍റെ തോക്ക് തട്ടിയെടുത്ത് നിറയൊഴിക്കുകയായിരുന്നു. പിന്നാലെ അബുഹൻസുള്ളയെ ചികിത്സിക്കുന്ന വാർഡിലേക്ക് ഇരച്ചെത്തിയ ഭീകരരും പോലീസുകാർക്കു നേരെ ആക്രമണം നടത്തുകയും ഭീകരനെ രക്ഷിക്കുകയുമായിരുന്നു. കഴിഞ്ഞ വർഷം ഷോപ്പിയാനിൽവച്ച് സൈന്യം പിടികൂടിയ ഭീകരനാണ് അബു ഹൻസുള്ള. ഇവർക്കുവേണ്ടിയുള്ള തെരച്ചിൽ ഊർജിതമായി നടക്കുകയാണെന്നും രണ്ട് ഘട്ടങ്ങളിലായാണ് ഭീകരർ ആക്രമണം നടത്തിയതെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു. ആശുപത്രിക്കുചുറ്റും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

You might also like

Comments are closed.