Times Kerala

യതീഷ് ചന്ദ്ര ഏത്തമിടീച്ചു അപമാനിച്ചവരില്‍ ആരോഗ്യ പ്രശ്നമുള്ളവരും, നിർധനർക്ക് ഭക്ഷണം നല്‍കാന്‍ ഇറങ്ങിയവരും വരെ; വിവാദം

 
യതീഷ് ചന്ദ്ര ഏത്തമിടീച്ചു അപമാനിച്ചവരില്‍ ആരോഗ്യ പ്രശ്നമുള്ളവരും, നിർധനർക്ക് ഭക്ഷണം നല്‍കാന്‍ ഇറങ്ങിയവരും വരെ; വിവാദം

കണ്ണൂര്‍: കഴിഞ്ഞ ദിവസം കണ്ണൂർ അഴീക്കലിൽ വീടിനു പുറത്തിറങ്ങി എന്ന പേരിൽ മൂന്നു പേരെ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര ഏത്തമിടീച്ച് അപമാനിച്ച സംഭവം വിവാദമായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി പോലീസ് മേധാവിയോട് വിശദീകരണം തേടുകയും യതീഷ് ചന്ദ്രയുടെ പ്രവർത്തി അംഗീകരിക്കാനാകുന്നതല്ലെന്നു പത്രസമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.

അതേസമയം, സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വരികയാണ്. യതീഷ് ചന്ദ്ര ഏത്തമിടീച്ചവരിൽ ആരോഗ്യ പ്രശ്നമുള്ളവരും നിർധനർക്ക് ഭക്ഷണം നല്‍കാന്‍ പോയവരും ഉണ്ടായിരുന്നു . മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനത്തിന് ഇറങ്ങിയവരെയും യതീഷ് ചന്ദ്ര എത്തമിടീച്ചു. നിര്‍ധനര്‍ക്ക് ഭക്ഷണം എത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്തിറങ്ങിയതാണെന്ന് അറിയിച്ചിട്ടും യതീഷ് ചന്ദ്ര ഏത്തമിടീച്ചുവെന്ന് അഴീക്കല്‍ സ്വദേശി വെളിപ്പെടുത്തി.ശാരീരിക അസ്വസ്ഥത അറിയിച്ചിട്ടും നൂറ് തവണ ഏത്തമിടീച്ചുവെന്ന് മറ്റൊരാളും അറിയിച്ചു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

Related Topics

Share this story