Times Kerala

ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി

 

ഹൂസ്റ്റണ്‍: നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി. മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനാണ് ദിവ്യ ഉണ്ണിക്കു താലി ചാര്‍ത്തിയത്. ഞായറാഴ്ച്ച രാവിലെ 8നും 9 മണിക്കും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹം.

അമേരിക്കന്‍ മലയാളിയുമായിട്ടുള്ള ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയതിനു ശേഷമാണ് അരുണ്‍ കുമാറുമായുള്ള ദിവ്യയുടെ വിവാഹം. ആദ്യ വിവാഹത്തില്‍ ദിവ്യ ഉണ്ണിക്ക് രണ്ട് മക്കളുണ്ട്. കുട്ടികള്‍ ദിവ്യക്കൊപ്പമാണ്.

Related Topics

Share this story