Times Kerala

രാജമൗലിയുടെ   ബ്രഹ്മാണ്ഡ ചിത്രമായ “രൗദ്രം രണം രുദിരത്തിന്റെ” ടീസര്‍ പുറത്തുവിട്ടു..!

 
രാജമൗലിയുടെ   ബ്രഹ്മാണ്ഡ ചിത്രമായ “രൗദ്രം രണം രുദിരത്തിന്റെ” ടീസര്‍ പുറത്തുവിട്ടു..!

രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ്  രൗദ്രം രണം രുദിരം( ആര്‍ആര്‍ആര്‍). ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. രാംചരണിന് പിറന്നാള്‍ സമ്മാനമായാണ് ടീസര്‍ എത്തിയിരിക്കുന്നത്. രാംചരണിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ് ടീസറില്‍.

300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  10 ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക. ഡിവിവി എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ഡി.വി.വി. ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Related Topics

Share this story