Times Kerala

‘നിങ്ങൾ തെറ്റായ വാർത്തകൾ പടച്ചുവിടാതെ ഈ അവസരത്തിലെങ്കിലും കുറച്ച് ഉത്തരവാദിത്തത്തോടെ പെരുമാറു’ മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ധോണിയുടെ ഭാര്യ സാക്ഷി

 
‘നിങ്ങൾ തെറ്റായ വാർത്തകൾ പടച്ചുവിടാതെ ഈ അവസരത്തിലെങ്കിലും കുറച്ച് ഉത്തരവാദിത്തത്തോടെ പെരുമാറു’ മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ധോണിയുടെ ഭാര്യ സാക്ഷി

മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ധോണിയുടെ ഭാര്യ സാക്ഷി. നിങ്ങൾ തെറ്റായ വാർത്തകൾ പടച്ചുവിടാതെ ഈ അവസരത്തിലെങ്കിലും കുറച്ച് ഉത്തരവാദിത്തത്തോടെ പെരുമാറു എന്നാണ് സാക്ഷി ധോണി മാധ്യമങ്ങൾക്ക് നേരെ നടത്തിയ വിമർശനം.

‘ഈ ഒരു സാഹചര്യത്തിലെങ്കിലും തെറ്റായ വാർത്തകൾ പടച്ചു വിടാതിരിക്കാൻ ഞാൻ മാധ്യമങ്ങളോട് അപേക്ഷിക്കുകയാണ്.. നിങ്ങളെയോർത്ത് ലജ്ജിക്കുന്നു… ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തനം എവിടെ അപ്രത്യക്ഷമായി എന്നോർത്ത് അതിശയപ്പെടുകയാണ്; തന്റെ ട്വിറ്ററിലൂടെയാണ് വിമർശനം ഉന്നയിച്ചത്.

കോവിഡ് 19 ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കായി ധോണി ഒരു ലക്ഷം രൂപ സംഭാവന നല്‍കിയതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. ലോകത്തിലെ ധനികരായ ക്രിക്കറ്റ് താരങ്ങളിലൊരാളായ ധോണി നൽകിയ സംഭാവന കുറഞ്ഞു പോയെന്നായിരുന്നു വിമർശനംട്രോളുകളും പരിഹാസവുമായി കടുത്ത സൈബർ ആക്രമണം തന്നെയാണ് ധോണിക്കെതിരെ ഉണ്ടായത് ഈ സാഹചര്യത്തിലാണ് സാക്ഷി ധോണി മാധ്യമങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുന്നതെന്നാണ് സൂചന

Related Topics

Share this story