
പോർട്ട് നൊവൊ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബെനിന്റെ തീരത്ത് മലയാളിയടക്കം 22 ഇന്ത്യക്കാരുമായി എണ്ണക്കപ്പൽ കാണാതായി. പനാമ രജിസ്ട്രേഷനുള്ള കപ്പലാണ് കഴിഞ്ഞ മൂന്നു ദിവസമായി കാണാനില്ലാത്തത്. കപ്പൽ കടൽകൊള്ളക്കാർ തട്ടിയെടുത്തതാണെന്നാണ് കരുതുന്നത്. എംടി മറൈൻ എക്സ്പ്രസ് എന്ന കപ്പൽ 13,500 ടൺ പെട്രോളുമായി പോകുകയായിരുന്നു.
ജനുവരി 31-നാണ് കപ്പലിൽനിന്നുള്ള സിഗ്നല്‍ അവസാനമായി ലഭിച്ചത്. ആ സമയം ബെനിനിലെ കോട്ടോനോവിലായിരുന്നു കപ്പൽ. അടുത്ത ദിവസം പുലര്‍ച്ചെ 2.36 ഓടെ ഉപഗ്രഹങ്ങളില്‍നിന്നും കപ്പല്‍ അപ്രത്യക്ഷമായി. കപ്പൽ കണ്ടെത്താൻ ഇന്ത്യ നൈജീരിയടക്കം മറ്റു ആഫ്രിക്കൻ രാജ്യങ്ങളുടെ സഹായം തേടി.
Comments are closed.