Times Kerala

ഉത്തര്‍പ്രദേശില്‍ ഒരു ആണ്‍കുട്ടിയെ മൂന്ന് പെണ്‍കുട്ടികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു; ആണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

 

ലക്നോ• ഒരു ആണ്‍കുട്ടിയെ മൂന്ന് പെണ്‍കുട്ടികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ലക്നോവില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത‍ പുറത്തുവന്നിരിക്കുന്നത്.കോളേജ് വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടി റോഡിലൂടെ നടക്കുമ്പോള്‍ അതുവഴി കാറില്‍ വന്ന മൂന്ന് പെണ്‍കുട്ടികള്‍ വിദ്യാര്‍ത്ഥിയ്ക്ക് ലിഫ്റ്റ്‌ വാഗ്ദാനം ചെയ്യുകയായിരുന്നു. കാറില്‍ കയറി ഇരുന്നയുടനെ പെണ്‍കുട്ടികള്‍ ആണ്‍കുട്ടിയെ ലൈംഗികമായി ആക്രമിക്കാന്‍ തുടങ്ങി. പെണ്‍കുട്ടികളെല്ലാം ഒരുപാട് മദ്യപിച്ചിരുന്നതായും വിദ്യാര്‍ഥി പോലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞു.

[themoneytizer id=”12660-1″]

 

തന്നെ ആളൊഴിഞ്ഞ അജ്ഞാതമായ സ്ഥലത്തെത്തിച്ച ശേഷം പെണ്‍കുട്ടികള്‍ മാറിമാറി പീഡിപ്പിച്ചതായും ആണ്‍കുട്ടി പറയുന്നു. വിവരം പുറത്തുപറഞ്ഞാല്‍ സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയ വഴി വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.ഗുരുതരമായ അവസ്ഥയിലാണ് വിദ്യാര്‍ത്ഥി വീട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലാക്കി. തുടര്‍ന്ന് വിദ്യാര്‍ത്ഥി നടന്ന സംഭവം മാതാപിതാക്കളോട് വിശദീകരിക്കുകയും അവര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പെണ്‍കുട്ടികള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Related Topics

Share this story