Times Kerala

കൊറോണ ; സ്ഥിതിഗതികൾ വിലയിരുത്താൻ രാഷ്ട്രപതിയുടെ നേതൃത്വത്തിൽ ചർച്ച

 
കൊറോണ ; സ്ഥിതിഗതികൾ വിലയിരുത്താൻ രാഷ്ട്രപതിയുടെ നേതൃത്വത്തിൽ ചർച്ച

ഡൽഹി : രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗവർണർമാരുമായി വീഡിയോ കോൾ ചർച്ച നടത്തുകയാണ്. ഉപരാഷ്ട്രപതി വെങ്കയ്യനായിഡു അടക്കമുള്ള പ്രമുഖർ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.

അതേസമയം, ഇന്ത്യയിൽ ഇതുവരെ 742 പേർക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് . 17 പേർ രോഗം ബാധിച്ച് മരിച്ചു . രാജസ്ഥാനിലും ബീഹാറിലും രണ്ടു പേർക്കു വീതം കൊവിഡ് സ്ഥിരീകരിച്ചു.

Related Topics

Share this story