Times Kerala

ബ്രഹ്മകുമാരീസ് മേധാവി ദാദി ജാനകി അന്തരിച്ചു

 
ബ്രഹ്മകുമാരീസ് മേധാവി ദാദി ജാനകി അന്തരിച്ചു

അബു: ആത്മീയ സംഘടനയായ ബ്രഹ്മകുമാരീസിന്റെ മേധാവി ദാദി ജാനകി അന്തരിച്ചു. നൂറ്റി നാല് വയസ്സായിരുന്നു . വെള്ളിയാഴ്ച പുലര്‍ച്ചെ മൗണ്ട് അബുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം .കേന്ദ്ര സര്‍ക്കാറിന്‍റെ സ്വച്ഛ് ഭാരത മിഷന്‍റെ ബ്രാന്‍റ് അംബാസിഡറായിരുന്നു ദാദി ജാനകി. വെള്ളിയാഴ്ച വൈകീട്ട് 3.30ന് ശവസംസ്കാര ചടങ്ങുകള്‍ നടക്കും.ദാദി ജാനകിയുടെ പേരിലുള്ള ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മരണ വിവരം ലോകത്തെ അറിയിച്ചത്. 1916ലാണ് ജാനകി ജനിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ദാദിയുടെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

Related Topics

Share this story