Times Kerala

ആംബുലൻസ് സ്കൂട്ടറിൽ ഇടിച്ച് വിമുക്ത ഭടന് ദാരുണാന്ത്യം

 
ആംബുലൻസ് സ്കൂട്ടറിൽ ഇടിച്ച് വിമുക്ത ഭടന് ദാരുണാന്ത്യം

ഹരിപ്പാട്: ആംബുലൻസ് സ്കൂട്ടറിൽ ഇടിച്ച് വിമുക്ത ഭടന് ദാരുണാന്ത്യം. ഹരിപ്പാട്, താമല്ലാക്കൽ പുത്തൻതറയിൽ മോഹനൻ ( 62 ) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിക്ക് ദേശീയപാതയിൽ താമല്ലാക്കൽ ജംഗ്ഷന് സമീപം വെച്ചായിരുന്നു അപകടം. ഇടറോഡിൽ നിന്ന് ദേശീയ പാതയിലേക്ക് കയറിയ മോഹനൻ്റെ സ്കൂട്ടറിൽ കൊല്ലത്ത് നിന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസാണ് ഇടിച്ചത്.

Related Topics

Share this story