Times Kerala

“നിങ്ങളൊരു അത്ഭുതമാണ്”,പാര്‍വ്വതിയുടെ വളര്‍ച്ച പതിനാല് വര്‍ഷത്തെ കഠിനാദ്ധ്വാനവും സിനിമയോടുള്ള അര്‍പ്പണവുമാണെന്ന് തിരിച്ചറിയുന്നു ; കഥാകൃത്ത് ; പി. ജിംഷാര്‍

 
“നിങ്ങളൊരു അത്ഭുതമാണ്”,പാര്‍വ്വതിയുടെ വളര്‍ച്ച പതിനാല് വര്‍ഷത്തെ കഠിനാദ്ധ്വാനവും സിനിമയോടുള്ള അര്‍പ്പണവുമാണെന്ന് തിരിച്ചറിയുന്നു ; കഥാകൃത്ത് ; പി. ജിംഷാര്‍

ലോകം മുഴുവന്‍ കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ വീട്ടില്‍ ഇരിപ്പാണ് ജനങ്ങള്‍. വീട്ടില്‍ സമയം ചിലവഴിക്കുന്ന വീഡിയോകളും ചിത്രങ്ങളും താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവക്കാറുണ്ട്.ഇപ്പോളിതാ നടി  പാര്‍വ്വതിയുടെ പഴയ സിനിമകള്‍ കണ്ട് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കഥാകൃത്ത്  പി. ജിംഷാര്‍.

ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ :

കൊറോണക്കാലം, പഴയ സിനിമകളുടെ വിരുന്നു കാലം. ഇന്നലെ പാര്‍വ്വതിയുടെ ആദ്യ സിനിമ ഔട്ട് ഓഫ് സിലബസ് കണ്ടു. നിലപാടുകളുള്ള ലോകമറിയുന്നൊരു നടിയായുള്ള പാര്‍വ്വതിയുടെ വളര്‍ച്ച പതിനാല് വര്‍ഷത്തെ കഠിനാദ്ധ്വാനവും സിനിമയോടുള്ള അര്‍പ്പണവുമാണെന്ന് തിരിച്ചറിയുന്നു. നിങ്ങളൊരു അത്ഭുതമാണ് ശരിക്കും ഔട്ട് ഓഫ് സിലബസ് ആര്‍ടിസ്റ്റ് ♥

 

Related Topics

Share this story