Times Kerala

കോവിഡ് 19: ക്വാറന്റൈനിലായിരുന്ന ചേർത്തല സ്വദേശികൾ മുങ്ങി

 
കോവിഡ് 19: ക്വാറന്റൈനിലായിരുന്ന ചേർത്തല സ്വദേശികൾ  മുങ്ങി

ആലപ്പുഴ: തൃശ്ശൂരിൽ കൊറോണ നിരീക്ഷണത്തിലായിരുന്ന ചേർത്തല സ്വദേശികൾ മുങ്ങിയാതായി റിപ്പോർട്ട്. ചേർത്തല വെല്ലപ്പാട്ടിൽ ആനന്ദ് ജോസഫ്, എൽസമ്മ ജോസഫ് എന്നിവരെയാണ് നിരീക്ഷണത്തിലിരിക്കെ കാണാതായത്. മാർച്ച് ഒമ്പതിന് ദുബായിൽ നിന്നെത്തിയ ഇരുവരും 16 മുതൽ മേലൂരിലെ രസ ഗുരുകുൽ ആന്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിരീക്ഷണത്തിലായിരുന്നു. നിരീക്ഷണ കാലാവധി പൂർത്തിയാക്കും മുമ്പ് ഇവർ മുങ്ങിയെന്നാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്.

ഇത് സംബന്ധിച്ച വിവരം മേലൂർ പഞ്ചായത്ത് സെക്രട്ടറി ചേർത്തല നഗരസഭ സെക്രട്ടറിയെ അറിയിക്കുകയായിരുന്നു. തുടർന്ന് ചേർത്തല നഗരസഭ ഇന്നലെ പൊലീസിൽ പരാതി നൽകി. ഇവർ ചേർത്തലയിൽ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.

Related Topics

Share this story