Times Kerala

സെല്‍ഫ് ക്വാറന്റൈന്‍ ആവശ്യപ്പെട്ട ഡോക്ടറെ നോഡല്‍ ഓഫീസറായി നിയമിച്ചു; സംഭവം വയനാട്ടിൽ

 
സെല്‍ഫ് ക്വാറന്റൈന്‍ ആവശ്യപ്പെട്ട ഡോക്ടറെ നോഡല്‍ ഓഫീസറായി നിയമിച്ചു; സംഭവം വയനാട്ടിൽ

വയനാട്: സെല്‍ഫ് ക്വാറന്റൈനില്‍ കഴിയണമെന്ന് ആവശ്യപ്പെട്ട ഡോക്ടറെ ഡ്യുട്ടിക്ക് നിയോഗിച്ചതായി റിപ്പോർട്ട്. തനിക്ക് സെല്‍ഫ് ക്വാറന്റൈൻ ആവശ്യമാണെന്ന് കാണിച്ചു കത്ത് നല്‍കിയ ഡോക്ടറെ നോഡല്‍ ഓഫീസറായി നിയമിച്ച് ഉത്തരവ് ഇറക്കിയതായാണ് റിപ്പോർട്ട് . വയനാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് നോഡല്‍ ഓഫീസറായി നിയമന ഉത്തരവ് നല്‍കിയിരിക്കുന്നത്.

മകന്‍ ബെംഗളൂരുവില്‍ നിന്ന് എത്തിയതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ മറ്റൊരു ഡോക്ടറെ കാണിക്കുകയും മകന്റെ സാമ്പിള്‍ പരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ തനിക്ക് ക്വാറന്റൈന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡോക്ടര്‍ ഈ മാസം 24 ന് ജില്ലാ ആരോഗ്യ വകുപ്പിന് കത്ത് നല്‍കുകയായിരുന്നു. .

എന്നാല്‍ അവധി ആവശ്യപ്പെട്ടുള്ള കത്ത് നല്‍കി രണ്ടാം ദിവസം ഡോക്ടറെ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സുപ്രധാന ചുമതല ഏല്‍പ്പിക്കുകയായിരുന്നു.ഉത്തരവ് ലഭിച്ച് കഴിഞ്ഞ ദിവസം തന്നെ ഡോക്ടര്‍ ആശുപത്രിയില്‍ എത്തുകയും ചുമതല ഏല്‍ക്കുകയും ചെയ്തിരുന്നു.

Related Topics

Share this story