Times Kerala

കാത്തിരിപ്പുകള്‍ക്കൊടുവില്‍ സുജോ മാത്യുവും സഞ്ജനയും വിവാഹിതരാവുന്നു?; ഹാപ്പി മാര്യേഡ് ലൈഫ് എന്ന് ആരാധകർ.!

 
കാത്തിരിപ്പുകള്‍ക്കൊടുവില്‍ സുജോ മാത്യുവും സഞ്ജനയും വിവാഹിതരാവുന്നു?; ഹാപ്പി മാര്യേഡ് ലൈഫ് എന്ന് ആരാധകർ.!

ബിഗ് ബോസ് സീസൺ രണ്ടിൽ പ്രേക്ഷകർ ഏറെ ശ്രദ്ധിച്ച വ്യക്തിയാണ് സുജോ മാത്യു.‍സുജോയെ പോലെ തന്നെ സഞ്ജനയും മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. ഇവരുടെ പുതിയ വിശേഷങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. കാത്തിരിപ്പുകള്‍ക്കൊടുവില്‍ സുജോ മാത്യുവും സുഹൃത്ത് സഞ്ജനയും വിവാഹിതരാവാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.

സഞ്ജന ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഫോട്ടോ കണ്ടതോടെയാണ് ചിലര്‍ സംശയം ഉന്നയിച്ചത്. മെറൂണ്‍ നിറമുള്ള സാരി ഉടുത്ത് അതീവ സുന്ദരിയായി ഇരിക്കുന്ന ചിത്രമായിരുന്നു സഞ്ജന പങ്കുവെച്ചത്. ആറ്റിറ്റിയൂഡിലൂടെ നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ സൗന്ദര്യം ഉണ്ടാക്കുന്നത്. നിങ്ങളുടെ പ്രവര്‍ത്തിയിലൂടെ ആകര്‍ഷകം സ്വന്തമാക്കാം. ചാരുതയോടെ നിങ്ങള്‍ക്ക് പ്രസ്താവനകള്‍ നടത്താം എന്നും സഞ്ജന ചിത്രത്തിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നു. ഒപ്പം ഇത് സുജോയ്ക്ക് ടാഗ് ചെയ്തിരിക്കുകയാണ്.

ഇതിന് താഴെ ലവ് യൂ മൂണി എന്ന് വിളിച്ചിരിക്കുകയാണ് സുജോ. സാധാരണ വിവാഹങ്ങള്‍ക്കും മറ്റും ഉടുക്കുന്ന സാരി ആയതിനാല്‍ സുജോയുടെയും സഞ്ജനയുടെയും വിവാഹം കഴിഞ്ഞു എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ വൈകാതെ ഉണ്ടാവുമെന്നുള്ള സൂചനയാണ്.

ഹാപ്പി മാര്യേഡ് ലൈഫ് എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. ഇതിന് താഴെ ഈ ആശംസ കുറച്ച് കൂടി കഴിഞ്ഞ് വീണ്ടും തരണ്ടേ വരും എന്നാണ് മറുപടിയായി സഞ്ജന കൊടുത്തിരിക്കുന്നത്.. കൊറോണ കഴിഞ്ഞിട്ടായിരിക്കുമെന്നും സഞ്ജന എഴുതി. ഇതോടെ കൊറോണയ്ക്ക് ശേഷം ഇരുവരുടെയും വിവാഹം ഉണ്ടാവുമെന്നാണ് സഞ്ജനസൂചിപ്പിച്ചിരിക്കുന്നത്.

Related Topics

Share this story