Times Kerala

തമിഴ് നടന്‍ ഡോ. സേതുരാമന്‍ അന്തരിച്ചു

 
തമിഴ് നടന്‍ ഡോ. സേതുരാമന്‍ അന്തരിച്ചു

ചെന്നൈ: തമിഴ് നടന്‍ ഡോ. സേതുരാമന്‍ (36) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച്ച രാത്രിയോടെ ആയിരുന്നു അന്ത്യം.സന്താനം നായകനായെത്തിയ ‘കണ്ണ ലഡ്ഡു തിന്ന ആസയ’ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ത്വക് രോഗവിദഗ്ദ്ധന്‍ ആയിരുന്ന സേതുരാമന്‍ ചെന്നൈയില്‍ സ്വന്തമായി സി ക്ലിനിക് എന്ന സ്‌കിന്‍ കെയര്‍ സ്ഥാപനം നടത്തുകയായിരുന്നു.

Related Topics

Share this story