Times Kerala

ഇനിയും ഉണ്ണി മുകുന്ദന്റെ നല്ല പ്രകടനം കണ്ടാല്‍ ഞാന്‍ അഭിനന്ദിക്കും യാതൊരു മടിയുമില്ല, ഞാനും ഉണ്ണിയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പല തവണ അതൊരു ഗോസിപ്പ് മാത്രമാണെന്ന് പറഞ്ഞിട്ടും ഇപ്പോഴും സോഷ്യല്‍ മീഡിയ വിട്ടിട്ടില്ല; നടി സ്വാസിക

 
ഇനിയും ഉണ്ണി മുകുന്ദന്റെ  നല്ല പ്രകടനം കണ്ടാല്‍ ഞാന്‍ അഭിനന്ദിക്കും യാതൊരു മടിയുമില്ല, ഞാനും ഉണ്ണിയും  തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത  പല തവണ അതൊരു ഗോസിപ്പ് മാത്രമാണെന്ന് പറഞ്ഞിട്ടും ഇപ്പോഴും സോഷ്യല്‍ മീഡിയ വിട്ടിട്ടില്ല; നടി സ്വാസിക

“സീത” എന്ന ഒരു കഥാപാത്രം സ്വാസികയുടെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു. ആ ഹിറ്റ് പരമ്ബരയിലൂടെയായിരുന്നു സ്വാസിക ഏറെ ആരധകരെ സമ്പാദിച്ചത്. നടി എന്നതിലുപരി മികച്ചൊരു നർത്തകികൂടിയാണ് താരം. നടന്‍ ഉണ്ണി മുകുന്ദന്റെ പേരിനൊപ്പം നിരന്തരം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു. ഉണ്ണിയെ അഭിനന്ദിച്ച് കൊണ്ട് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയായിരുന്നു ഗോസിപ്പുകള്‍ പ്രചരിച്ചത്. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യത്തെ കുറിച്ച് വീണ്ടും തുറന്ന് സംസാരിച്ചിരിക്കുകയാണ് താരം.

സ്വാസികയുടെ വാക്കുകൾ ഇങ്ങനെ;

ഞാനും ഉണ്ണി മുകുന്ദനും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത എങ്ങനെ പരന്നു എന്നതിനെ കുറിച്ച് യാതൊരു ഐഡിയയുമില്ല. പല തവണ ഞാന്‍ അതൊരു ഗോസിപ്പ് മാത്രമാണെന്ന് പറഞ്ഞിട്ടും ഇപ്പോഴും സോഷ്യല്‍ മീഡിയ വിട്ടിട്ടില്ല. എനിക്കിഷ്ടപ്പെട്ട ആര്‍ട്ടിസ്റ്റുകളുടെ സിനിമകള്‍ കാണുമ്പോള്‍ അവരെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇടാറുണ്ട്. അങ്ങനെയാണ് മാമാങ്കം കണ്ടിട്ട് ചന്ദ്രോത്ത് പണിക്കരെ കുറിച്ചും നല്ല വാക്കുകള്‍ കുറിച്ചത്. അതിന് റിപ്ലൈ ചെയ്തു എന്നൊരു തെറ്റ് മാത്രമേ ഉണ്ണി ചെയ്തുള്ളു. ബാക്കി ആരും റിപ്ലേ ചെയ്യാറില്ല. ഉണ്ണി പോസ്റ്റിന് റിപ്ലേ ചെയ്തതോടെയാണ് എല്ലാവരും എന്തോ ഉണ്ട് എന്ന് പറഞ്ഞ് തുടങ്ങിയത്. പിന്നീട് അത് അവസാനിക്കുന്നില്ലെന്ന് മാത്രം.

ആദ്യം ഈ കഥ പരന്നപ്പോള്‍ ഞാന്‍ ടെന്‍ഷനായി ഉണ്ണിയെ വിളിച്ച് സോറി പറഞ്ഞു. കുഴപ്പമില്ല ഇതൊക്കെ ഇതിന്റെ ഭാഗമല്ലേ എന്ന് ഉണ്ണി ആശ്വസിപ്പിച്ചു. അന്ന് ഇത് പറഞ്ഞ് ഞങ്ങള്‍ കുറേ ചിരിച്ചതുമാണ്. പിന്നീട് ഞങ്ങള്‍ ഇക്കാര്യം സംസാരിച്ചിട്ടില്ല. അതിനെ അതിന്റെ വഴിക്ക് വിട്ടു. ഇടയ്ക്ക് കുറേ പേരോട് ഇതിനെ കുറിച്ച് സമാധാനം പറഞ്ഞ് മടുത്തെന്ന് ഉണ്ണി പറഞ്ഞിരുന്നു. ഇനിയും ഉണ്ണിയുടെ നല്ല പ്രകടനം കണ്ടാല്‍ ഞാന്‍ അഭിനന്ദിക്കും. യാതൊരു മടിയുമില്ല.

Related Topics

Share this story