Times Kerala

 ഈ ചിത്രത്തില്‍ എനിക്കൊപ്പം “മകളുണ്ട്”, ദയവ് ചെയ്ത് മോശം കമന്റുകള്‍ ഇടരുത്,  നിങ്ങള്‍ക്ക് എന്റെ ഇന്‍ബോക്‌സില്‍ എന്തുവേണമെങ്കിലും പറയാം; ആര്യ

 
 ഈ ചിത്രത്തില്‍ എനിക്കൊപ്പം “മകളുണ്ട്”, ദയവ് ചെയ്ത് മോശം കമന്റുകള്‍ ഇടരുത്,  നിങ്ങള്‍ക്ക് എന്റെ ഇന്‍ബോക്‌സില്‍ എന്തുവേണമെങ്കിലും പറയാം; ആര്യ

ബഡായ് ബംഗ്ളാവിലൂടെയാണ് ആര്യ എന്ന താരത്തിന്റെ കരിയർ ഇത്രത്തോളം ഉയർന്നത്. നൃത്ത വേദികളിലും, സ്റ്റേജ് ഷോകളിലും മിന്നും പ്രകടനം കാഴ്ച വച്ച താരം, ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയായിരുന്നു. ഇപ്പോളിതാ മകള്‍ക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്.

ഫോട്ടോയ്‌ക്കൊപ്പം ക്വാറന്റൈന്‍ സമയത്തെ വിശേഷങ്ങളും നടി പങ്കുവെച്ചു. ഞങ്ങളെക്കുറിച്ച് അന്വേഷിച്ചവരോട്, ഞാനും മകളും സുരക്ഷിതരായി സന്തോഷത്തോടെ ഇരിക്കുന്നെന്നും കഴിഞ്ഞ ഒരാഴ്ചയായി വീട്ടില്‍ തന്നെയാണെന്നും നടി പറഞ്ഞു. ഈ സമയവും കടന്നുപോവും. നമുക്ക് ഇതിലൂടെ ഒത്തുചേരാം. സുരക്ഷിതരായി ഇരിക്കുക. വീട്ടില്‍ തന്നെ തുടരുക,. ഈ സമയത്ത് പൊരുതുന്ന എല്ലാവര്‍ക്കുമായി പ്രാര്‍ത്ഥിക്കുക. നടി കുറിച്ചു.

ഒപ്പം തന്നെ വെറുക്കുന്നവരോട് ചില കാര്യങ്ങളും നടി പറഞ്ഞു. ദയവ് ചെയ്ത് മോശം കമന്റുകള്‍ ഇടരുതെന്നും ഈ ചിത്രത്തില്‍ എനിക്കൊപ്പം മകളുമുണ്ടെന്നും നടി പറഞ്ഞു. നിങ്ങള്‍ക്ക് എന്റെ ഇന്‍ബോക്‌സില്‍ എന്തുവേണമെങ്കിലും പറയാം. അവിടെ എല്ലാ തരത്തിലുമുളള വിമര്‍ശനങ്ങളും ആവാം. നന്ദി. ആര്യ കുറിച്ചു.

Related Topics

Share this story