Nature

കോവിഡ് പ്രതിസന്ധിയിൽ ആര്‍ബിഐ പലിശ നിരക്ക് മുക്കാല്‍ ശതമാനം കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിനെ തുടർന്ന് ആര്‍ബിഐ പലിശ നിരക്ക് മുക്കാല്‍ ശതമാനം കുറച്ചു. റി​പ്പോ, റി​വേ​ഴ്സ് റി​പ്പോ നി​ര​ക്കു​ക​ളി​ൽ കു​റ​വ് വ​രു​ത്തി​യ​താ​യി ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സ് അ​റി​യി​ച്ചു. ഇതോടെ റിപ്പോ നിരക്ക് 4.4 ശതമാനമായി കുറഞ്ഞു. റി​വേ​ഴ്സ് റി​പോ നി​ര​ക്ക് നാ​ല് ശ​ത​മാ​ന​മാ​യും കു​റ​ച്ചി​ട്ടു​ണ്ട്.

ആര്‍ബിഐയുടെ ഈ തീരുമാനത്തോടെ 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആര്‍ബിഐ നിരക്ക് കാര്യമായി കുറച്ചതോടെ വായ്പ പലിശകള്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാകും. കോ​വി​ഡ് വ്യാ​പ​നം സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ല്‍ ആ​ഘാ​തം സൃ​ഷ്ടി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാണ് പ​ലി​ശ​നി​ര​ക്ക് കു​റ​യ്ക്കാ​ന്‍ ആ​ർ​ബി​ഐ തീ​രു​മാ​നി​ച്ചത് .

റിസർവ് ബാങ്കിൻറെ മറ്റു പ്രധാന തീരുമാനങ്ങൾ:-

റിസര്‍വ് റിപ്പോ നിരക്ക് 90 ബേസിസ് പോയന്റാണ് കുറച്ചത്.
തീരുമാനം വിപണിയില്‍ പണലഭ്യതവര്‍ധിപ്പിക്കാന്‍.
എംപിസിയിലെ ആറുപേരില്‍ നാലുപേരും നിരക്ക് കുറയ്ക്കലിനെ അനുകൂലിച്ചു.
പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നിരക്കുകുറയ്ക്കുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍.
കാഷ് റിസര്‍വ് റേഷ്യോ ഒരുശതമാനം കുറച്ചു. ഇതോടെ സിആര്‍ആര്‍ 3 ശതമാനമായി.

You might also like

Leave A Reply

Your email address will not be published.