Times Kerala

“എന്തൊക്കെ കഴിഞ്ഞാണ് നുമ്മ ഇവിടെ വരെ എത്തിയത്, നമ്മളിതും അതിജീവിക്കും, പോരാടാം ഒരുമിച്ച്, ബ്രേക്ക് ദ ചെയിന്‍”; കൊറോണ ബോധവല്‍ക്കരണ വീഡിയോയുമായി ഫുക്രു..!

 
“എന്തൊക്കെ കഴിഞ്ഞാണ് നുമ്മ ഇവിടെ വരെ എത്തിയത്, നമ്മളിതും അതിജീവിക്കും, പോരാടാം ഒരുമിച്ച്, ബ്രേക്ക് ദ ചെയിന്‍”; കൊറോണ ബോധവല്‍ക്കരണ വീഡിയോയുമായി ഫുക്രു..!

ടിക്ടോക് എന്ന ഫ്ലാറ്റ്ഫോമിലൂടെ കേരളത്തിലും അന്യ സംസ്ഥാനങ്ങളിലും താരമായ ഫുക്രു ഒടുവില്‍ ഏഷ്യാനെറ്റിലെ ബിഗ്‌ ബോസ്സിലും എത്തി.ബിഗ് ബോസ് ഹൗസില്‍ 75 ദിവസങ്ങള്‍ നിന്ന ശേഷമാണ് താരം പുറത്തേക്ക് എത്തിയത്.ഇപ്പോളിതാ ഇന്‍സ്റ്റഗ്രാമില്‍ ഫുക്രു പങ്കുവെച്ച പുതിയൊരു വീഡിയോയും ശ്രദ്ധേയമായി മാറിയിരിക്കുകയാണ്. കൊറോണയെക്കുറിച്ചും, ജാഗ്രതയോടെ കേരളം അതിനെ എങ്ങനെ നേരിടുന്നു എന്നതിനെക്കുറിച്ചുമുളള ഒരു വീഡിയോ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോക്കൊപ്പം ഫുക്രു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച കാര്യങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു. “എന്തൊക്കെ കഴിഞ്ഞാണ് നുമ്മ ഇവിടെ വരെ എത്തിയത്. നമ്മളിതും അതിജീവിക്കും, പോരാടാം ഒരുമിച്ച് ബ്രേക്ക് ദ ചെയിന്‍ എന്നാണ് വീഡിയോക്കൊപ്പം ഫുക്രു തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചത്.

 

Related Topics

Share this story